scorecardresearch

ലോക്ക് ഡൗണിന് ഒരു വയസ്; എത്ര കോവിഡ് കേസുകളും മരണങ്ങളും തടഞ്ഞു?

ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 140 ലക്ഷത്തിലധികമായി ഉയരുമായിരുന്നുവെന്നാണ് പ്രൊഫ. എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതി കണക്കാക്കിയത്

ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 140 ലക്ഷത്തിലധികമായി ഉയരുമായിരുന്നുവെന്നാണ് പ്രൊഫ. എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതി കണക്കാക്കിയത്

author-image
WebDesk
New Update
ലോക്ക് ഡൗണിന് ഒരു വയസ്; എത്ര കോവിഡ് കേസുകളും മരണങ്ങളും തടഞ്ഞു?

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ഇന്നേക്ക് ഒരു വയസ്. 525 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചപ്പോഴാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 24നു രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കു പോയത്. ഈ സമയത്ത്, വൈറസ് ബാധ ക്രമാതീതമാകുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

Advertisment

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15 ന് പോസിറ്റീവ് കേസുകളുടെ എണ്ണം നൂറ് പിന്നിട്ടപ്പോള്‍ 29ന് അത് ആയിരം കവിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍, ഏപ്രില്‍ പതിമൂന്നോടെ കേസുകളുടെ എണ്ണം പതിനായിരത്തിലധികമായി. എന്നാല്‍, അതിനുശേഷം ലോക്ക് ഡൗണ്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. കേസുകളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവെങ്കിലും വളര്‍ച്ച ക്രമാതീതമായ തരത്തില്‍ ആയിരുന്നില്ല.

coronavirus, കൊറോണ വൈറസ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗണ്‍, covid-19 india cases, കോവിഡ്-19 കേസുകൾ, coronavirus india cases, കൊറോണ വൈറസ് കേസുകൾ, covid-19 india deaths കോവിഡ്-19 മരണങ്ങൾ, cronavirus india deaths, കൊറോണ വൈറസ് മരണങ്ങൾ, coronavirus second wave, കൊറോണ വൈറസ് രണ്ടാം തരംഗം, covid vaccine, കോവിഡ്-19 വാക്‌സിൻ, covid vaccine news, കോവിഡ് വാക്‌സിൻ വാർത്തകൾ, covid-19 latest news, കോവിഡ്-19 ലേറ്റസ്റ്റ് വാർത്തകൾ, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ് വാർത്തകൾ, covishield news,കോവിഷീൽഡ് വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

Also Read: 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍

ലോക്ക് ഡൗണിന്റെ സ്വാധീനത്തെക്കുറച്ച് വിവിധ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഈ പഠനങ്ങളിലെ, ലോക്ക് ഡൗണ്‍ ഒഴിവാക്കിയ കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും സംബന്ധിച്ച കണക്കുകള്‍ വ്യത്യസ്തമാണ്. ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 140 ലക്ഷത്തിലധികമായി ഉയരുമായിരുന്നുവെന്നും സജീവമായ കേസുകള്‍ 50 ലക്ഷത്തോളം ആകുമായിരുന്നുവെന്നാണ് ഹൈദരാബാദിലെ ഐഐടി പ്രൊഫസര്‍ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതി കണക്കാക്കിയത്.

Advertisment

എന്നാല്‍ ജൂണ്‍ അവസാനം ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ആറ് ലക്ഷത്തില്‍ താഴെയായിരുന്നു. സജീവ കേസുകള്‍ സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന പകര്‍ച്ചാ സമയത്ത് പോലും 10 ലക്ഷം മാത്രമായിരുന്നു.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ 26 ലക്ഷത്തിലധികം മരണങ്ങളുണ്ടാകായിരുന്നുവെന്നും ഇതേ സമിതി പറഞ്ഞിരുന്നു. ഒരു മാസം വൈകിയാണു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ പോലും മേയില്‍ മരണം 10 ലക്ഷം കടക്കുമായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിനുശേഷം, രാജ്യത്തെ ആകെ കോവിഡ് മരണം 1.6 ലക്ഷമാണ്. ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്കാണിത്.

Also Read: കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി ഉയര്‍ത്തിയത് എന്തുകൊണ്ട്?

രാജ്യത്ത് നാല് ഘട്ടങ്ങളായാണു ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 24നും ഏപ്രില്‍ 30നുമിടയിലുള്ള ആദ്യ രണ്ടു ഘട്ടങ്ങള്‍ കടുത്ത നിയന്ത്രണങ്ങളോടെയാണു നടപ്പാക്കിയത്. ഈ സമയത്ത്, റോഡ്, റെയില്‍, വിമാന യാത്രകളെല്ലാം നിര്‍ത്തിവച്ചിരുന്നു. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെയും അടിയന്തിര ജോലികള്‍ ചെയ്യുന്നവരെയും ഒഴികെ ആരെയും വീടിനു പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല.

ഇതിനുശേഷം, കോവിഡ് കുതിപ്പ് തടയുന്നതായി പലയിടത്തും പ്രാദേശിക ലോക്ക് ഡൗണുകള്‍ പരീക്ഷിച്ചിരുന്നു. ഏറ്റവും അടുത്തകാലത്ത് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി. എന്നാല്‍ ഇവ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ദേശീയ തലത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ അത്രയും ആഘാതം സൃഷ്ടിക്കുന്നതായിരുന്നില്ല.

Lockdown Coronavirus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: