45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ്-19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം 

covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം

ന്യൂഡല്‍ഹി: നാല്‍പ്പത്തി അഞ്ച് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗ തീരുമാനത്തിനുശേഷം മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ്-19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ, മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുരതരമായ രോഗങ്ങളുള്ള 45നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. മൂന്നാം ഘട്ട വിതരണത്തിന്റെ ഭാഗമായാണ് 45 വയസിനു മുകളിലുള്ള എല്ലാവർക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിൻ നൽകുക. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരോഗ്യമന്ത്രാലയം ആരംഭിച്ചു. വാക്‌സിനേഷനായി ഓണ്‍ലൈനിലോ ബന്ധപ്പെട്ട സ്ഥലത്തോ രജിസ്റ്റര്‍ ചെയ്യാം.

ഏകദേശം 27 കോടിയോളം പേരാണ് 45 നും 60 വയസിനും ഇടയിൽ വാക്‌സിൻ സ്വീകരിക്കാൻ യോഗ്യതയുള്ളവരെന്നാണ് കേന്ദ്ര വിലയിരുത്തൽ. ഗുരുതരമായ അസുഖങ്ങൾ ഉള്ളവരെ പട്ടികയിൽ നിന്നു ഒഴിവാക്കും.

Also Read: കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി ഉയര്‍ത്തിയത് എന്തുകൊണ്ട്?

രാജ്യത്തെ മൊത്തം വാക്‌സിനേഷന്‍ എണ്ണം അഞ്ച് കോടി ഡോസിലെത്തി നില്‍ക്കുകയാണ്. വാക്‌സിന്‍ വിതരണം തിങ്കളാഴ്ച റെക്കോഡിലെത്തി. 32,53,095 ഡോസാണ് തിങ്കളാഴ്ച നല്‍കിയത്.

മൂന്നാം ഘട്ട വാക്‌സിൻ വിതരണത്തിനായി കൂടുതൽ ഡോസുകൾ രാജ്യത്ത് എത്തിക്കും. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ (60.53%) റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്ന് 24,645 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ 2,299 പേര്‍ക്കും ഗുജറാത്തില്‍ 1,640 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid vaccination third stage everybody above 45 years of age eligible

Next Story
വായ്‌പാ മൊറട്ടോറിയം കേസ്: പലിശ മുഴുവനായി എഴുതിത്തള്ളാൻ കഴിയില്ലെന്ന് സുപ്രീം കോടതിloan moratorium date, Loan moratorium case, വായ്പാ മൊറട്ടോറിയം കേസ്, loan moratorium case supreme court, വായ്പാ മൊറട്ടോറിയം കേസ് സുപ്രീം കോടതി, Loan moratorium case judgement,വായ്പാ മൊറട്ടോറിയം കേസ് വിധി, loan waiver, വായ്പാ ഇളവ്, loan waiver coronavirus, വായ്പാ ഇളവ് കൊറോണ വൈറസ്, rbi loan moratorium, ആർബിഐ വായ്പാ മൊറട്ടോറിയം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com