scorecardresearch

കോവിഡ് -19: ഒറ്റപ്പെടൽ കൂടുതലായി ബാധിച്ചത് സ്ത്രീകളെയെന്ന് പഠനം

സ്ത്രീകൾ ഉറക്കക്കുറവും ഉത്കണ്ഠയും വിഷാദവും കൂടുതൽ അനുഭവിച്ചതായും പഠനത്തിൽ കണ്ടെത്തി

സ്ത്രീകൾ ഉറക്കക്കുറവും ഉത്കണ്ഠയും വിഷാദവും കൂടുതൽ അനുഭവിച്ചതായും പഠനത്തിൽ കണ്ടെത്തി

author-image
WebDesk
New Update

കോവിഡ് -19 വ്യാപനം കാരണം മാസങ്ങളോളം ഒറ്റപ്പെട്ട് കഴിയേണ്ടി വന്നത് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി മാനസികമായി ബാധിച്ചതായി പഠന ഫലം. ഐസൊലേഷനിലുള്ള മാസങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കഷ്ടപ്പെടുന്നുണ്ടെന്നും ഉറക്കക്കുറവും ഉത്കണ്ഠയും വിഷാദവും കൂടുതൽ അനുഭവിച്ചതായും പഠനത്തിൽ കണ്ടെത്തി.സ്ത്രീകളെ പുരുഷന്മാരേക്കാൾ കൂടുതൽ സഹാനുഭൂതിയുള്ളവാരായി കാണപ്പെട്ടുവെന്നും പഠനത്തിൽ കണ്ടെത്തി.

Advertisment

ഹോട്ട്കിസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം കാൽഗറി സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഠനം ഫ്രോണ്ടിയേഴ്സ് ഇൻ ഗ്ലോബൽ വിമൻസ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More From Explained: ഭക്ഷണ രീതികളും ഉറക്കക്കുറവും തമ്മിലുള്ള ബന്ധം എന്താണ്?

മാർച്ച് 23 നും ജൂൺ 7 നും ഇടയിൽ 573 കാനഡക്കാർക്കിടയിൽ (112 പുരുഷന്മാരും 459 സ്ത്രീകളും, ശരാശരി 25.9 വയസ് പ്രായമുള്ളവർ) നടത്തിയ ഓൺലൈൻ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ.

Advertisment

ഗവേഷണത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ, സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനത്തിലധികം പേർ ഉറക്കക്കുറവുള്ളതായി കാൽഗറി സർവകലാശാലയുടെ സർവേയിൽ അറിയിച്ചതായി പറയുന്നു.

39 ശതമാനത്തിലധികം പേർ ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ വർധിച്ചതായി റിപ്പോർട്ട് ചെയ്തു. മുഴുവൻ പേരിലും ഉത്കണ്ഠയും സമ്മർദ്ദവും വർധിച്ചു. ഉറക്കം, വിഷാദം, ഉത്കണ്ഠ എന്നീ ലക്ഷണങ്ങൾ എന്നിവ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: