scorecardresearch

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ്‌?

രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയാത്ത രാജ്യങ്ങളെ ഒഴിവാക്കുന്ന നയം നടപ്പിലാക്കാനാണ് അന്താരാഷ്ട്ര തലത്തിലെ നീക്കം.

രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയാത്ത രാജ്യങ്ങളെ ഒഴിവാക്കുന്ന നയം നടപ്പിലാക്കാനാണ് അന്താരാഷ്ട്ര തലത്തിലെ നീക്കം.

author-image
WebDesk
New Update
international flights, international flights resume in india, dgca, dgca international flights, international flights resume from india, flights resume india, international flights resume india, international flights resume date, international flights start date, international flights resume date in india

അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാധ്യതയ്ക്കുള്ള സൂചനകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും സര്‍വീസ് ആരംഭിക്കുന്നതിന് ഒരുപിടി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 15 വരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നീട്ടിയപ്പോള്‍ തെരഞ്ഞെടുത്ത പാതകളില്‍ സര്‍വീസ് അനുവദിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും പ്രവാസികളെ ഒഴിപ്പിക്കുന്നതിന് വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയേടെ ഡിജിസിഎ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്രാ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

ഡിജിസിഎയുടെ നിര്‍ദ്ദേശം എന്താണ് അര്‍ത്ഥമാക്കുന്നത്?

Advertisment

യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി പോലുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഡിജിസിഎയുടെ ഉത്തരവ് വഴിതെളിക്കുന്നു. വിവിധ രാജ്യങ്ങള്‍ എയര്‍ ഇന്ത്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നും അവരുടെ പൗരന്മാരെ ഒഴിപ്പിക്കുകയും തിരികെ ഇന്ത്യാക്കാരെ കൊണ്ടുവരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങള്‍ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി റദ്ദാക്കിയതിനെ തുടര്‍ന്ന് വിദേശികളെ ജോലി വിസയിലും ടൂറിസ്റ്റുകളായും വരാന്‍ അനുവദിച്ചു തുടങ്ങി.

അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രധാന തടസ്സം എന്താണ്?

ഇന്ത്യയിലെ രോഗികളുടെ എണ്ണവും എങ്ങനെയാണ് ഇന്ത്യ കോവിഡ്-19 വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും അനുസരിച്ചിരിക്കും ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയാത്ത രാജ്യങ്ങളെ ഒഴിവാക്കുന്ന നയം നടപ്പിലാക്കാനാണ് അന്താരാഷ്ട്ര തലത്തിലെ നീക്കം. രോഗത്തെ വിജയകരമായി നിയന്ത്രിച്ച രാജ്യങ്ങളില്‍ വീണ്ടും മഹാമാരി പടരാതിരിക്കുന്നതിനാണ് ഈയൊരു മുന്‍കരുതല്‍. യുഎസില്‍ നിന്നുള്ള വിമാനങ്ങള്‍ തടഞ്ഞു കൊണ്ട് തങ്ങളുടെ സമ്പദ് വ്യവസ്ഥ തുറക്കാന്‍ അനവധി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ തയ്യാറെടുക്കുകയാണ്.

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ആവശ്യമേറുന്നുണ്ടോ?

Advertisment

വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ എയര്‍ ഇന്ത്യ 52,000-ത്തോളം പേരെ ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ യുഎസ്, ഫ്രാന്‍സ്, യുഎഇ പോലുള്ള രാജ്യങ്ങള്‍ തടഞ്ഞിരിക്കുകയാണ്. പ്രവാസികളെ ഒഴിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍ വാണിജ്യ സര്‍വീസ് നടത്തുന്നതു കൊണ്ടാണ് അവര്‍ തടഞ്ഞത്.

Read Also: തമിഴ്‌നാട് കസ്റ്റഡി മരണം: പ്രതിഷേധം ശക്തം, സർക്കാരിനെതിരെ സ്റ്റാലിൻ

റസിഡന്റ് വിസാ ഉടമകള്‍ക്കും ടൂറിസ്റ്റുകള്‍ക്കും എമിറേറ്റില്‍ എത്താന്‍ ദുബായ് ഭരണകൂടം അനുമതി കൊടുത്തപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് ദൗത്യം പ്രകാരം വിമാന സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ദുബായ് ഭരണകൂടത്തോട് ആരാഞ്ഞിരുന്നു. ഒരു ഭാഗത്തേക്ക് കാലി വിമാനം സര്‍വീസ് നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. അനവധി രാജ്യങ്ങളില്‍ നിന്നും അവിടങ്ങളില്‍ ജോലിയുള്ള ഇന്ത്യാക്കാര്‍ ലോക്ക്ഡൗണിന് മുമ്പ് ഇന്ത്യയിലെത്തി കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന്, തിരികെ തൊഴിലിടത്തേക്ക് പോകേണ്ടതുള്ളതിനാല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഇവരെല്ലാം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

Read in English: Explained: How India is moving a step closer to restart international flights with operations allowed on select routes

Corona Virus Covid 19 Evacuation Flight Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: