/indian-express-malayalam/media/media_files/uploads/2020/05/Cancer-explained.jpg)
Covid-19 deaths in cancer patients: How dangerous is the virus?: കോവിഡ്-19 ബാധിച്ച കാൻസർ രോഗികളിലെ മരണ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയ ഒരു പഠനമാണ് ഇപ്പോൾ ആരോഗ്യ രംഗം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയം. കാൻസർ ബാധിക്കാത്തവരേക്കാൾ കാൻസർ ബാധിച്ചവർ കോവിഡ്-19 മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മോണ്ടെഫിയോർ ഹെൽത്ത് സിസ്റ്റത്തിലെയും ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിലെയും ഫിസിഷ്യൻ-ഗവേഷകർ നടത്തിയ ഈ പഠനം കാൻസർ ഡിസ്കവറിയുടെ ഓൺലൈൻ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്.
ന്യൂയോർക്കിലെ മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ മാർച്ച് 18 മുതൽ ഏപ്രിൽ 8 വരെ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച 218 കാൻസർ രോഗികളാണ് പഠനത്തിന്റെ ഭാഗമായത്. ഇവരിൽ 61 പേരും കോവിഡ്-19 മൂലം മരിച്ചു. 28 ശതമാനാമാണ് ഇവരിലെ മരണനിരക്ക്. അതേ സമയം ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അമേരിക്കയിലെ ആകെ മരണസംഖ്യ 5.8 ശതമാനമാണ്.
ചികിത്സ ആവശ്യമുള്ള രോഗലക്ഷണളോട് കൂടിയവരാണ് പഠനത്തിന്റെ ഭാഗമായത്. എന്നാൽ ന്യൂയോർക്ക് നഗരത്തിലുടനീളമുള്ള കാൻസർ ബാധിതരല്ലാത്ത രോഗികളുടെ മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും, കാൻസർ രോഗികൾ കോവിഡ്-19 മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം പറയുന്നു.
രക്താർബുദമുള്ള കാൻസർ രോഗികളുടെ മരണനിരക്ക് 28 ശതമാനമാണ്. ഗുരുതരമായ ഹൃദ്രോഗമുള്ള രോഗികളാണ് കോവിഡ്-19 ബാധിച്ച മരിക്കുന്നതി. 25 ശതമാനം. ശ്വാസകോശ അർബുദം ബാധിച്ചവരുടെ മരണനിരക്ക് 55 ശതമാനവും വൻകുടൽ കാൻസർ 38ശതമാനവും 14 ശതമാനം സ്തനാർബുദം, 20 ശതമാനം പ്രോസ്റ്റേറ്റ് കാൻസർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
കോവിഡ്-19ൽ നിന്നും ക്യാൻസർ രോഗികളെ പരമാവധി പ്രതിരോധിക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഈ കണ്ടെത്തലുകൾ മഹാമാരിയും ഇനിയും ബാധിച്ചട്ടില്ലാത്ത സ്ഥലങ്ങളെയും അവിടുത്തെ ഭരണസംവിധാനത്തെയും സഹായിക്കുമെന്ന് കരുതുന്നതായി പഠനങ്ങളുടെ ഭാഗമായിരുന്ന വികാസ് മേത്ത പറഞ്ഞു.
Also Read: Explained: കോവിഡ്-19 കാലത്തെ എസി ഉപയോഗം; സംശയങ്ങളും നിര്‍ദ്ദേശങ്ങളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.