/indian-express-malayalam/media/media_files/uploads/2021/06/Covid-Vaccine-Explained-17.jpg)
കോവിഡ് -19 വാക്സിനുകളുടെ കേന്ദ്രീകൃത സംഭരണത്തിലേക്കു രാജ്യം മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വാക്സിനുകള്‍ ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നിരവധി സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനായി പൊതു വിപണിയില്‍നിന്ന് 25 ശതമാനം ഡോസുകള്‍ വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട മേയ് ഒന്നു മുതലുള്ള നയത്തില്‍നിന്നുള്ള മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അതിനുമുമ്പ് (ജനുവരി 16 മുതല്‍ ഏപ്രില്‍ 30 വരെ) ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍, ഫ്രണ്ട് ലൈന്‍ പ്രവര്‍ത്തകര്‍, 45 വയസിനു മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്ന് മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് സൗജന്യ വാക്‌സിനേഷനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു.
I am above 18 years of age, will I be vaccinated for free- 18 വയസ്സിന് മുകളിലുള്ളർക്ക് സൗജന്യമായി വാക്സിനേഷൻ ലഭിക്കുമോ?
പുതിയ വാക്സിൻ നയം ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരും. അന്നു മുതൽ, 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ ലഭിക്കും. എന്നാൽ, സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ സൗജന്യ വാക്സിനേഷൻ ലഭ്യമാകൂ.
മേയ് ഒന്നിനു പ്രാബല്യത്തിൽ വന്ന മുൻ നയ പ്രകാരം, സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18-44 വയസ് പ്രായമുള്ളവർക്ക് വാക്സിനുകൾ സൗജന്യമായി നൽകാം. എന്നാൽ കേന്ദ്ര സർക്കാർ നടത്തുന്ന കേന്ദ്രങ്ങളിൽ, ആരോഗ്യ പ്രവർത്തകർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് മുൻഗണനാ ഗ്രൂപ്പുകൾക്ക് മാത്രമാണ് വാക്സിനേഷൻ സൗജന്യമായി നൽകിയത്. ജൂൺ 21 മുതൽ സംസ്ഥാന-കേന്ദ്ര കേന്ദ്രങ്ങൾ എല്ലാ പ്രായക്കാർക്കും വാക്സിനുകൾ സൗജന്യമായി നൽകും.
So does this mean that if I go to a private vaccination centre, I will have to pay?-സ്വകാര്യ വാക്സിനേഷൻ കേന്ദ്രത്തിൽ പോയാൽ പണം നൽകേണ്ടിവരുമോ?
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് സേവനം ലഭിക്കുന്നതിന് എല്ലാ പ്രായത്തിലുമുള്ള ആളുകൾ പണം നൽകേണ്ടിവരും.എന്നിരുന്നാലും, വാക്സിനുകളുടെ വില മുൻകൂട്ടി തീരുമാനിക്കും. കൂടാതെ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് വാക്സിൻ വിലയ്ക്ക് പുറമെ സേവനത്തിനുള്ള ചാർജായി 150 രൂപ മാത്രമേ ഈടാക്കാൻ കഴിയൂ.
Read More: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; മെക്സിക്കോയിലും യൂറോപ്പിലും വ്യാപിക്കുന്നു
കോവി ഷീൽഡിനു 780 രൂപയും കോവാക്സിനു 1410 രൂപയും സ്പുട്നിക് വിയ്ക്ക് 1145 രൂപയുമാണ് സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരവാവധി നിരക്ക്.
വാക്സിനേഷന്റെ മൊത്തം ചെലവ് നിങ്ങൾ സ്ലോട്ട് ബുക്ക് ചെയ്യുന്ന സമയത്ത് കോ-വിൻ പോർട്ടലിൽ പ്രദർശിപ്പിക്കും. അതിൽ വാക്സിനേഷന്റെ വിലയും സ്വകാര്യ കേന്ദ്രത്തിന്റെ/ ആശുപത്രിയുടെ സേവന ചാർജും ഉൾപ്പെടുന്നു.
How many doses will be made available free of cost across the country? രാജ്യത്താകെ എത്ര ഡോസ് സൗജന്യമായി ലഭ്യമാക്കും?
പുതിയ നയമനുസരിച്ച് വാക്സിൻ കമ്പനികൾ നിർമ്മിക്കുന്ന മൊത്തം ഡോസുകളുടെ 75 ശതമാനവും കേന്ദ്രം നേരിട്ട് വാങ്ങും. ഈ മുഴുവൻ വാക്സിനും സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യും. ഇത് 18 വയസിനു മുകളിലുള്ള പൗരന്മാർക്കു സൗജന്യമായി നൽകും. ശേഷിക്കുന്ന 25 ശതമാനം ഡോസുകൾ സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
And can a state procure extra doses from the manufacturers to conduct additional vaccinations?- അധിക പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ഒരു സംസ്ഥാനത്തിന് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് അധിക ഡോസുകൾ വാങ്ങാൻ കഴിയുമോ?
ഇല്ല. ജൂൺ 21 മുതൽ വാക്സിനുകൾ വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ല. സംസ്ഥാനങ്ങൾ ലഭ്യമാക്കുന്ന എല്ലാ ഡോസുകളും സൗജന്യവും കേന്ദ്രം പ്രത്യേകമായി വിതരണം ചെയ്യുന്നതുമായിരിക്കും.
അതിനാൽ, എല്ലാ സംസ്ഥാനങ്ങളിലും വാക്സിനുകൾ വിതരണം ചെയ്യുന്നത് വാക്സിൻ കമ്പനികൾ കേന്ദ്രത്തിന് ലഭ്യമാക്കിയിട്ടുള്ള മൊത്തം ഡോസുകളുടെ 75 ശതമാനത്തിൽ നിന്ന് മാത്രമായി പരിമിതപ്പെടുത്തും.
How many doses will be provided to which state?- ഏത് സംസ്ഥാനത്തിന് എത്ര ഡോസുകൾ നൽകും?
ജനസംഖ്യ, രോഗഭാരം, പ്രതിരോധ കുത്തിവയ്പു കളുടെ പുരോഗതി എന്നീ മൂന്ന് പോസിറ്റീവ് പോയിന്റുകളും വാക്സിനുകൾ പാഴാക്കൽ എന്ന നെഗറ്റീവ് പോയിന്റും അടിസ്ഥാനമാക്കിയാണ് ഡോസുകൾ അനുവദിക്കുക. നല്ല വാക്സിനേഷൻ കവറേജ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനത്തിന് ഉയർന്ന അളവിൽ ഡോസുകൾ ലഭിക്കും, അതേസമയം ഉയർന്ന പാഴാക്കൽ രേഖപ്പെടുത്തുന്ന സംസ്ഥാനത്തിന് കുറഞ്ഞ സംഖ്യ ലഭിക്കും.
What quantity of vaccine doses will be made available to the private hospitals?- സ്വകാര്യ ആശുപത്രികൾക്ക് എത്ര വാക്സിൻ ഡോസുകൾ ലഭ്യമാക്കും?
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന മൊത്തം ഡോസുകളുടെ ബാക്കി 25 ശതമാനത്തിൽ നിന്ന് ആശുപത്രികൾക്ക് വാക്സിൻ ലഭിക്കും. വിപണിയിൽ ലഭ്യമായ വാക്സിൻ ഡോസുകളുടെ നാലിലൊന്ന് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കും.
Which groups will be given priority?- ഏതൊക്കെ ഗ്രൂപ്പുകൾക്ക് മുൻഗണന നൽകും?
സർക്കാർ കേന്ദ്രങ്ങളിൽ ആരോഗ്യ പരിപാലന തൊഴിലാളികൾക്കും മുൻനിര പ്രവർത്തകർക്കും മുൻഗണന ലഭിക്കുന്നത് തുടരും. കോവിഡുമായി ബന്ധപ്പെട്ട മരണനിരക്കിന്റെ 80 ശതമാനം 45 വയസിനു മുകളിലുള്ളവരായതിനാൽ ഈ വിഭാഗത്തിന്റെ പ്രതിരോധ കുത്തിവയ്പുകൾക്ക് സംസ്ഥാനങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. രണ്ടാമത്തെ ഡോസ് നൽകേണ്ടവർക്കും മുൻഗണന നൽകേണ്ടതുണ്ടെന്നും പുതുക്കിയ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്യുന്നു.18-44 പ്രായത്തിലുള്ള പൗരന്മാരുടെ ജനസംഖ്യയിൽ, സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണ ഷെഡ്യൂളിൽ സ്വന്തം മുൻഗണനാ ക്രമം തീരുമാനിക്കാം.
Will foreign vaccines like Pfizer, Moderna, or Johnson & Johnson — as and when they are available in India — will also be administered free of cost at government vaccination centres?- ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ പോലുള്ള വിദേശ വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമാകുമ്പോൾ സൗജന്യമായി ലഭിക്കുമോ?
ഈ മൂന്ന് അമേരിക്കൻ വാക്സിൻ നിർമ്മാതാക്കളുമായി ഇന്ത്യൻ സർക്കാർ ഇതുവരെ വിതരണ കരാറുകളിലൊന്നും ധാരണയെത്തിയിട്ടില്ല.
ഈ മൂന്ന് വമ്പൻ മരുന്നു കമ്പനികൾ മുന്നോട്ടുവച്ച നിർദ്ദിഷ്ട വ്യവസ്ഥകളെക്കുറിച്ച് സർക്കാർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ കരാറുകളിൽ ഒപ്പുവെച്ചതിനുശേഷം മാത്രമേ ഇവ സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.