scorecardresearch

Explained: ഇന്ത്യയിൽ ദിനംപ്രതി സ്ഥിരീകരിക്കുന്ന കൊറോണ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്, കണക്കുകൾ ഇങ്ങനെ

രാജ്യത്തെ ആകെ രോഗബാധിതരിൽ 70 മുതൽ 80 ശതമാനം പേരും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്

രാജ്യത്തെ ആകെ രോഗബാധിതരിൽ 70 മുതൽ 80 ശതമാനം പേരും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്

author-image
WebDesk
New Update
Coronavirus, Coronavirus numbers, കൊറോണ വൈറസ്, Coronavirus India, വൈറസ് ബാധിതർ, Coronavirus india cases, Coronavirus latest cases, Coronavirus maharashtra, Coronavirus gujarat, express explained, IE Malayalam, ഐഇ മലയാളം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം റെക്കോർഡ് തിരുത്തി. ശനിയാഴ്ച മാത്രം ഇന്ത്യയിൽ 1808 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം ഇത്രയധികം പേർക്ക് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. രണ്ട് ദിവസം മുമ്പ് 1697 പേർക്ക് സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്.

Advertisment

ഇന്ത്യയിൽ ശനിയാഴ്ച അതായത് ഏപ്രിൽ 25 വൈകുന്നേരത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26180 ആയി. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കൊറോണ ബാധിതരുടെ എണ്ണത്തിലാണ് വലിയ വർധനവ് കാണുന്നത്. ഇത് തന്നെയാണ് ദേശീയ തലത്തിലും കണക്കുകളിൽ പ്രതിഫലിക്കുന്നത്.

Also Read: Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരോ?

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ശനിയാഴ്ച മാത്രം 811 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 7628 ആയി. 1076 പേർക്ക് രോഗം ഭേദമായപ്പോൾ 6552 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

Advertisment

ശനിയാഴ്ച ഗുജറാത്തിൽ 246 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 246 ആയി. അഹമ്മദബാദും സൂറത്തുമാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹോട്ട്സ്‌പോട്ടുകൾ.

Also Read: Explained: ഉപ്പ് വെള്ളം കവിൾ കൊണ്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമോ?

കഴിഞ്ഞ ആഴ്ചയിലെ രോഗികളുടെ എണ്ണം ഈ ആഴ്ചയിലേക്ക് എത്തുമ്പോൾ ഇരട്ടിയായ രണ്ട് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും. ഏപ്രിൽ 18ലെ കണക്കിൽ നിന്നും 109 ശതമാനം വർധനവാണ് രോഗികകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിലുള്ളത്. ഗുജറാത്തിൽ ഇത് 122 ശതമാനമാണ്.

ലോക്ക്ഡൗൺ ഒരു മാസം പിന്നിടുമ്പോൾ പല ചെറിയ സംസ്ഥാനങ്ങളിലും കുറച്ച് ദിവസങ്ങളായി വളരെ കുറച്ച് മാത്രം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ രോഗ ഭേദമാകുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഗോവ, മണിപ്പൂർ, മിസോറാം, ലഡാഖ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് കുറച്ച് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.

publive-image കോവിഡ്-19 കേസുകളിൽ മുന്നിലുള്ള പത്ത് സംസ്ഥാനങ്ങൾ

ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഘഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിലെ ആകെ രോഗികളുടെ എണ്ണം ഇപ്പോഴും നൂറിൽ താഴേയാണ്.

Also Read: Explained: എന്തുകൊണ്ട് കോവിഡ് മരണങ്ങൾ നിർവചിക്കുന്നത് പ്രധാനമാവുന്നു

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വലിയ വർധനവില്ലെങ്കിലും ഒരേ രീതിയിൽ ദിനംപ്രതി കോവിഡ്-19 സ്ഥിരീകരിക്കുന്നത് കാണാം. പഞ്ചാബ്, ഹരിയാന, കർണാടക, ജമ്മു ആൻഡ് കശ്മീർ സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പം ഇത്തരത്തിൽ വൈറസിനെ പ്രതിരോധിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് കേരളത്തിന്റെ പ്രവർത്തന മികവും പ്രതിരോധ നടപടികളുമാണ്.

എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് കാണുന്നത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 70 മുതൽ 80 ശതമാനം പേരും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിലും സ്ഥിതി മോശമല്ല.

Covid19 Coronavirus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: