/indian-express-malayalam/media/media_files/uploads/2020/04/corona-explained-2.jpg)
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 552 എണ്ണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 ആയി. സംസ്ഥാനത്ത് ഇന്നലെ മാത്രം 52 മരണങ്ങളും ഉണ്ടായി. കൊറോണ വൈറസ് വ്യാപനത്തിനുശേഷം രാജ്യത്ത് ഒരു ദിവസമുണ്ടായ ഏറ്റവും കൂടിയ മരണ നിരക്കാണിത്.
ചൊവ്വാഴ്ച രാത്രിയോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 19,975 ൽ എത്തിയിരുന്നു. ഇതിൽ 5,218 എണ്ണം മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച 552 കേസുകളും, തിങ്കളാഴ്ച 466 കേസുകളുമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച മാത്രം രാജ്യത്താകമാനം 1,510 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനത്തിനുശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്. ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 1577 എണ്ണം. ഗുജറാത്ത് (239), രാജസ്ഥാൻ(159), ഉത്തർപ്രദേശ് (153) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ചൊവ്വാഴ്ചത്തെ കണക്കുകൾ.
Read Also: കോവിഡ് പ്രതിരോധം: ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ്
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകളിൽ ഡൽഹിയെ മറികടന്ന് ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്തിൽ 2,178 കേസുകളും ഡൽഹിയിൽ 2,156 കേസുകളുമാണുളളത്. ചൊവ്വാഴ്ച കേരളത്തിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇന്നലെ 19 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 20 ദിവസത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിത്. കേരളത്തിൽ ഇപ്പോൾ 426 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ട്. 10,000 കേസുകളിൽനിന്നും 20,000ത്തിലേക്ക് 8 ദിവസം കൊണ്ടാണ് ഇന്ത്യ എത്തിയത്. ലോക്ക്ഡൗണിനു മുൻപ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയാണ് രാജ്യം കണ്ടത്. മാർച്ച് ആദ്യവാരം മൂന്നു കേസുകളിൽനിന്നും 100 കേസുകളിലേക്ക് എത്താൻ മൂന്നാഴ്ച വേണ്ടിവന്നു, പിന്നീട് 1000 ത്തിലേക്ക് എത്താൻ രണ്ടാഴ്ചയും, 10,000 ത്തിലേക്ക് എത്താൻ രണ്ടാഴ്ച പോലും വേണ്ടിവന്നില്ല. രോഗബാധിതരുടെ നിലവിലെ കണക്ക് അനുസരിച്ച് ഈ മാസം അവസാനമെത്തുമ്പോൾ ഒരു ലക്ഷമായേനെ. പക്ഷേ ലോക്ക്ഡൗണും, മറ്റു സർക്കാർ നടപടികളും മൂലം ഈ മാസം അവസാനമാകുമ്പോൾ രോഗബാധിതരുടെ എണ്ണം 25,000 ത്തിനും 30,000 ത്തിനും ഇടയിലായിരിക്കും.
ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 75 ശതമാനം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, തെലങ്കാന എന്നിവയാണ് മറ്റു നാലു സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണവും സംഭവിച്ചിട്ടുളളത്. ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 19, ഗുജറാത്തിൽ 13, മധ്യപ്രദേശിൽ 8, ഉത്തർപ്രദേശിൽ 4 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
Read Also: Coronavirus numbers explained: India takes eight days to travel from 10,000 cases to 20,000
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.