Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കോവിഡ് പ്രതിരോധം: ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ്

മേയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ എടുത്തുമാറ്റാവൂ എന്നും അദ്ദേഹം പറഞ്ഞു

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ.പോൾ. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ലോക്ക്ഡൗണ്‍ കാലാവധി കുറയ്ക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണ്. ഇത് ഒരു പരിധിവരെ സംഭവിക്കുകയും ചെയ്യും. ജീവിതം സാധാരണ നിലയിലാകുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

Read More: ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടന

“വീണ്ടും വൈറസ് വ്യാപിക്കുന്നത് ഇതുവരെ നാം നടത്തിയ കൂട്ടായ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കും. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ക്ഡൗണ്‍കൊണ്ട് നാം കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താനാകില്ല. വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതൽ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.” മേയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ എടുത്തുമാറ്റാവൂ എന്നും അദ്ദേഹം പറഞ്ഞു.

എയിംസിലെ പീഡിയാട്രിക്സ് മുൻ പ്രൊഫസറായ ഡോ.പോൾ, ഗവൺമെന്റിന്റെ കോവിഡ് മാനേജ്മെന്റ് പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഏറ്റവും പ്രധാനപ്പെട്ട ആളാണ്. നീതി ആയോഗിലെ സ്ഥാനത്തിനുപുറമെ, മെഡിക്കൽ എമർജൻസി മാനേജ്‌മെന്റ് പ്ലാനിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച എംപവേർഡ് ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ് ഇദ്ദേഹം.

“സമീപഭാവിയിൽ ഒരു തദ്ദേശീയ വാക്സിൻ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എംപവേർഡ് ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കുന്നു. വാക്സിൻ വികസനത്തിലും നിർമ്മാണത്തിലും ആഗോള കേന്ദ്രമാകാനുള്ള ഒരു അവസരവും ഇന്ത്യ നഷ്ടപ്പെടുത്തുകയില്ല,” ഡോ.പോൾ പറഞ്ഞു.

വിവിധ ചികിത്സാ രീതികളെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്കായുള്ള ഒരു വേദിയായി ഐസിഎംആർ ഒരു ക്ലിനിക്കൽ ഗവേഷണ ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ബുധനാഴ്ചയോടെ 19,984 ആയി ഉയർന്നു. രോഗം ബാധിച്ച് 640 പേരാണ് ഇതുവരെ മരിച്ചത്. ചൊവ്വാഴ്ച മാത്രം വിവിധ സംസ്ഥാനങ്ങളിലായി 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ മരണ സംഖ്യ രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയായിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (5,218). ഗുജറാത്ത് (2,178), ഡൽഹി (2,156).

Read in English: June, July will test resolve: Top official in Covid battle

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: June july will test resolve top official in covid battle

Next Story
ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടനCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express