scorecardresearch

അസമിലെ കോൺഗ്രസ് സഖ്യത്തിലെ സീറ്റ് തർക്കവും; ബറാക് താഴ്വരയിലെ രാഷ്ട്രീയ കാലാവസ്ഥയും

കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ഡി എന്നീ മൂന്ന് ജില്ലകളാണ് ബറാക് വാലിയിൽ ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളി സംസാരിക്കുന്നവരാണ് ജനസംഖ്യയിൽ കൂടുതലും

കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ഡി എന്നീ മൂന്ന് ജില്ലകളാണ് ബറാക് വാലിയിൽ ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളി സംസാരിക്കുന്നവരാണ് ജനസംഖ്യയിൽ കൂടുതലും

author-image
WebDesk
New Update
Assam elections, Assam polls, Congress Assam, Assam Congress seat sharing, Sushmita Dev, അസം, കോൺഗ്രസ്സ്, ie malayalam

അസമിൽ സീറ്റ് പങ്കിടലിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ഏറ്റവും ചർച്ചയായത് കോൺഗ്രസ് മുൻ എംപി സുസ്മിതാ ദേവുമായി ബന്ധപ്പെട്ട തർക്കമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാജോത് സഖ്യത്തിൽ സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച ദേവ് കഴിഞ്ഞയാഴ്ച പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ നിന്ന് ദേവ് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടി വന്നു.

Advertisment

ദക്ഷിണ ആസാമിലെ ബറാക് താഴ്വര മേഖലയിലെ നിയോജകമണ്ഡലങ്ങളിൽ സീറ്റുകളുമായി ബന്ധപ്പെട്ട് മുൻ എംപിക്കുള്ള അതൃപ്തി ഒരു പരസ്യ രഹസ്യമാണ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജ്ദീപ് റോയിയോട് പരാജയപ്പെടുന്നതുവരെ ബരാക്കിലെ സിൽചാർ സീറ്റിനെ പ്രതിനിധീകരിച്ചു എംപിയാണ് ദേവ്.

ബരാക് താഴ്വരയും രാഷ്ട്രീയവും

ഭൂമിശാസ്ത്രപരമായി, അസമിനെ രണ്ട് വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്നു, ബരാക് താഴ്വര, ബ്രഹ്മപുത്ര താഴ്വര എന്നിങ്ങനെ. കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ഡി എന്നീ മൂന്ന് ജില്ലകളാണ് ബരാക് വാലിയിൽ ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളി സംസാരിക്കുന്ന ജനസംഖ്യയിൽ കൂടുതലും. ഏകദേശം ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാണ്. ചെറിയ തോതിൽ തേയിലത്തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന ഗോത്രവർഗ്ഗക്കാരും വംശീയ ഗോത്രവർഗ്ഗക്കാരും ഇവിടെയുണ്ട്.

Read More: ഐഎസ്എഫുമായുള്ള സഖ്യം: കോൺഗ്രസിനും ഇടതുമുന്നണിക്കും എന്ത് നേട്ടം ലഭിക്കും?

Advertisment

ഇതിനു വിപരീതമായി, ബ്രഹ്മപുത്ര താഴ്‌വര വംശീയമായി കൂടുതൽ വൈവിധ്യപൂർണ്ണവുംമായകതും അസമീസ് സംസാരിക്കുന്നവരും മറ്റ് വംശീയ സമുദായങ്ങളും കൂടുതലുള്ളതുമായ മേഖലയാണ്. കൂടാതെ, ബ്രഹ്മപുത്ര താഴ്‌വരയിലെ ലോവർ ആസാമിൽ വലിയൊരു വിഭാഗം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്.

രണ്ട് ലോക്സഭാ നിയോജകമണ്ഡലങ്ങളുള്ള (സിൽചാർ, കരിംഗഞ്ച്) ബരാക് വാലിയിൽ 15 നിയമസഭാ സീറ്റുകളുണ്ട് - കാച്ചറിൽ ഏഴ്, ഹൈലകണ്ടിയിൽ മൂന്ന്, കരിംഗഞ്ചിൽ അഞ്ച് എന്നിങ്ങനെ.

ഹിന്ദു ബംഗാളി സമൂഹത്തിൽ വലിയ പിന്തുണയുള്ളതിനാൽ അസമിലെ മറ്റ് ഭാഗങ്ങളിൽ എത്തുന്നതിനു വളരെ മുമ്പ് എൺപതുകളുടെ തുടക്കത്തിൽ തന്നെ ബിജെപി സംസ്ഥാനത്ത് ആദ്യമായി കടന്നുകയറിയത് ബരാക് താഴ്വരയിലാണ്. മേഖലയിലെ ഹിന്ദു ബംഗാളി സമുദായത്തിനിടക്ക് ബിജെപിക്ക് അടിത്തറയുണ്ടാക്കാനായി. ബരാക്ക് താഴ്വരയിലെ മറു പകുതി എഐയുഡി എഫിനെയോ കോൺഗ്രസിനെയോ പിന്തുണയ്ക്കുന്നു.

നിലവിൽ ലോക്‌സഭാ സീറ്റുകളിൽ രണ്ടിലും ബിജെപിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. 2016 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എട്ടും ബിജെപി നേടി, എ.ഐ.യു.ഡി.എഫ് നാലും കോൺഗ്രസ് മൂന്നും സീറ്റിൽ വിജയിച്ചു.

സുസ്മിത ദേവിന്റെ പ്രശ്നം

മഹാ സഖ്യത്തിന്റെ ഭാഗമായാണ് 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത്. അല്ലെങ്കിൽ മൗലാന ബദ്രുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ഇടതുപാർട്ടികളായ സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), പ്രാദേശിക പാർട്ടിയായ അഞ്ചാലിക് ഗാന മോർച്ച എന്നീ കക്ഷികളും മുന്നണിയിലുണ്ട്.

Read More: വനിതാ പ്രാതിനിധ്യം വർധിച്ചു, മുസ്ലീം പ്രാതിനിധ്യം കുറഞ്ഞു... തൃണമൂൽ സ്ഥാനാർത്ഥി പട്ടിക അർത്ഥമാക്കുന്നത്

എഐയുഡിഎഫും കോൺഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടൽ സംബന്ധിച്ചാണ് പ്രശ്നം ഉയർന്നത്. ബരാക് വാലിയിൽ മാത്രമല്ല, എയുയുഡിഎഫിന് വലിയ അടിത്തറയുള്ള ലോവർ ആസാമിലും സമാന പ്രശ്നമുണ്ട്.

ഏഴുതവണ പാർലമെന്റേറിയനായ സന്തോഷ് മോഹൻ ദേവിന്റെ മകളായ സുസ്മിത ദേവ് വ്യാപകമായി പ്രചാരണത്തിൽ പങ്കാളിയായിട്ടുണ്ട്. ബരാക് വാലിയിലെ കോൺഗ്രസിന്റെ മുഖമായി അവർ കണക്കാക്കപ്പെടുന്നു. സിൽചാർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള സോനായി പോലുള്ള സീറ്റുകൾ എഐയുഡിഎഫിന് നൽകുന്നതിൽ സുസ്മിത ദേവ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രധാന സീറ്റുകളിൽ പകുതിയിലധികം എഐയുഡിഎഫിന് നൽകിയാൽ കോൺഗ്രസ് ബരാക്കിൽ അപ്രത്യക്ഷമാകുമെന്ന് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. എൻ‌ആർ‌സി-സി‌എ‌എ കാരണം അസമിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ഈ വാദം സത്യമാണ്. സി‌എ‌എയ്‌ക്കെതിരായ കോൺഗ്രസിന്റെ എതിർപ്പിനുപുറമെ, “ശത്രു” എന്ന് ബി‌ജെ‌പി വിളിക്കുന്ന എയുയുഡിഎഫുമായുള്ള സഖ്യം ഇതിനകം തന്നെ ഹിന്ദുക്കളെ കോൺഗ്രസ്സിൽ നിന്ന് അകറ്റിയിട്ടുണ്ട്. എഐയുഡി എഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുകയാണെങ്കിൽ, മുസ്ലീങ്ങളും മാറിപ്പോകുമെന്നും, കോൺഗ്രസിനെ ഉപേക്ഷിക്കുമെന്നും സുസ്മിത ദേവും മേഖലയിലെ മറ്റ് നേതാക്കളും പറയുന്നു.

തിരഞ്ഞെടുപ്പ സഖ്യ കരാറിൽ നടപ്പിലായാൽ എയുയുഡിഎഫ് സോനായ് ഉൾപ്പെടെബരാക്കിലെ നാല് സീറ്റുകളിൽ നിന്നും കോൺഗ്രസ് 10 സീറ്റിൽ നിന്നും മത്സരിക്കും. ഹൈലകണ്ഡി ജില്ലയിലെ കാറ്റ്‌ലിചെറയിൽ ഇരു പാർട്ടികളും “സൗഹൃദ” മത്സരത്തിലാണ്.

സീറ്റ് പങ്കുവയ്ക്കൽ സംബന്ധിച്ച് ഭിന്നതയില്ലെന്നാണ് സുസ്മിത ദേവ് കഴിഞ്ഞ വാരം പറഞ്ഞത്. “ഒരു ജനാധിപത്യ പാർട്ടിയിലെ സ്ഥാനാർത്ഥികളുടെ പ്ലസ്സുകളും മൈനസുകളും ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്… ഹൈക്കമാൻഡിന്റെ തീരുമാനം എല്ലായ്പ്പോഴും സ്വീകരിക്കും,” എന്നാണ് സുസ്മിത ദേവ് അന്ന് പറഞ്ഞത്.

Assam Assembly Elections 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: