/indian-express-malayalam/media/media_files/uploads/2021/06/SINOVAC-1.jpg)
ന്യൂഡല്‍ഹി. ചൈനീസ് വാക്സിനായ കൊറോണവാക് കുട്ടികളില്‍ ഫലപ്രദമെന്ന് പഠനം. വാക്സിന്റെ ട്രയല്‍ ഫലങ്ങള്‍ ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
കൗമാര വിഭാഗത്തില്‍ 550 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. രണ്ടു ഡോസും സ്വീകരിച്ച 96 ശതമാനം കുട്ടികളിലും, കൗമാരക്കാരിലും കോവിഡിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. ചൈനീസ് കമ്പനിയായ സിനോവാക്കാണ് വാക്സിന്‍ നിര്‍മിക്കുന്നത്.
കുത്തിവയ്പ്പെടുക്കുന്ന ശരീര ഭാഗത്ത് ചെറിയ വേദനയുണ്ടാകുന്നത് മാത്രമാണ് പാര്‍ശ്വഫലമായി കണ്ടെത്തിയിരിക്കുന്നത്.
1.5 മൈക്രൊഗ്രാമും, മൂന്ന് മൈക്രൊഗ്രാമുമായാണ് കുത്തിവയ്പ്പെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് അളവിലുള്ള കുത്തിവയ്പ്പെടുത്തവരിലും 100 ശതമാനം ഫലപ്രാപ്തിയുണ്ടായി. രണ്ടാം ഘട്ടത്തില്‍ 1.5 മൈക്രൊഗ്രാം ഗ്രൂപ്പില്‍ 97 ശതമാനവും, മൂന്ന് മൈക്രൊഗ്രാം ഗ്രൂപ്പില്‍ 100 ശതമാനവുമാണ് വാക്സിന്റെ ഫലപ്രാപ്തി.
"കൊറോണവാക് വാക്സിന്‍ വലിയ രീതിയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. മറ്റ് പ്രദേശങ്ങളിലും വലിയ വിഭാഗം ജനങ്ങളിലും പരീക്ഷണം നടത്തിയാല്‍ കൂടുതല്‍ മികച്ച ഫലം ലഭിച്ചേക്കും. കുട്ടികളിലും കൗമാരക്കാരിലും വാക്സിന്‍ നല്‍കുന്നതിന് പദ്ധതികള്‍ രൂപികരിക്കുന്നതിനും ഇത് സഹായിച്ചേക്കും," ക്വിയാങ് ഗാവോ (സിനോവാക് ലൈഫ് സയന്‍സെസ് കോ. ലിമിറ്റഡ്) പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us