scorecardresearch

Explained: ഭക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധയുണ്ടാകുമോ?

വൈറസുകൾക്ക് ഭക്ഷണത്തിൽ വളരാൻ കഴിയില്ല, എന്നിരുന്നാലും അവയ്ക്ക് കുറച്ച് കാലം നിലനിൽക്കാൻ സാധിക്കും

വൈറസുകൾക്ക് ഭക്ഷണത്തിൽ വളരാൻ കഴിയില്ല, എന്നിരുന്നാലും അവയ്ക്ക് കുറച്ച് കാലം നിലനിൽക്കാൻ സാധിക്കും

author-image
WebDesk
New Update
Explained: ഭക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധയുണ്ടാകുമോ?

ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്രെ വ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരും. ഇതിനായി സാമൂഹിക അകലവും വ്യക്തി ശുചിത്വവുമുൾപ്പടെയുള്ള കാര്യങ്ങളിൽ കർശന നിർദേശമാണ് അധികൃതർ നൽകുന്നത്. എന്നാൽ ഇതെല്ലാം പാലിക്കുമ്പോഴും ഭക്ഷണത്തിൽ നിന്ന് വൈറസ് ബാധിക്കുമോയെന്ന സംശയം പലരും ഉന്നയിക്കുന്നു. ഇതിനുള്ള ഉത്തരം ഭക്ഷണത്തിലൂടെ വൈറസ് പകരുന്നതിനുള്ള സാധ്യത കുറവാണെന്നതാണ്. പ്രധാനമായും ആളുകൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ നിന്നാണ് വൈറസ് പ്രധാനമായും പടരുന്നത്.

Advertisment

ഈ സാഹചര്യത്തിലാണ് തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ മുഖം പൊത്താനും മാസ്ക് ഉൾപ്പടെയുള്ള കവചങ്ങൾ ധരിക്കാനും നിർദേശിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച ഒരാള്‍ സ്പർശിച്ച വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ ആ വസ്തുക്കള്‍ മറ്റൊരാള്‍ തൊട്ടതിന് ശേഷം ആ കൈകള്‍ കൊണ്ട് ആ വ്യക്തിയുടെ ശരീരഭാഗങ്ങളിൽ, പ്രത്യേകിച്ച് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. അതിനാലാണ് കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാൻ നിർദേശിക്കുന്നത്.

Also Read: Explained: ഉപ്പ് വെള്ളം കവിൾ കൊണ്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമോ?

ഭക്ഷണത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ അതിന്റെ ഉപരിതലത്തിൽ വൈറസ് ഉണ്ടാകാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ നമുക്ക് സാധിക്കില്ല. പ്രത്യേകിച്ച് പലരും വരുന്ന ഒരു സ്ഥലത്ത്. എന്നാൽ വൃത്തിയായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും കയ്യും പാത്രവുമെല്ലാം സോപ്പ് ഉപയോഗിച്ച് കഴുകുന്നതും വൈറസിന്റെ സാന്നിധ്യത്തിന് തിരിച്ചടിയാണ്. ഭക്ഷണം പാകം ചെയ്യുന്ന താപനില വൈറസിന്റെ നിലനിൽപ്പിന് തുണയ്ക്കുന്നതല്ലായെന്നതും എടുത്ത് പറയാം.

Advertisment

Also Read: Explained: വൈറസിനെ പ്രതിരോധിക്കുന്നതിൽ മാസ്‌ക്കുകളുടെ പ്രാധാന്യം

വൈറസുകൾക്ക് ഭക്ഷണത്തിൽ വളരാൻ കഴിയില്ല, എന്നിരുന്നാലും അവയ്ക്ക് കുറച്ച് കാലം നിലനിൽക്കാൻ സാധിക്കും. ഇനി വൈറസടങ്ങിയ ഭക്ഷണം നമ്മൾ കഴിച്ചാലും ആമാശയത്തിലെ അസിഡിക് അന്തരീക്ഷത്തിൽ നിലനിൽക്കാൻ അവയ്ക്ക് സാധിക്കില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

മഹാമാരിയുടെ കാലത്തും അല്ലാത്തപ്പോഴും പാലിക്കേണ്ട ശുചിത്വം പാലിക്കുക എന്നതും പ്രധാനമാണ്. പച്ചക്കറിയും പഴവർഗ്ഗങ്ങളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക, ഭക്ഷണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകുക, കുറഞ്ഞത് മൂന്ന് മിനിറ്റ് നേരമെങ്കിലും ശരിയായ ചൂടി ഭക്ഷണം പാകം ചെയ്യുക. ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്.

Coronavirus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: