/indian-express-malayalam/media/media_files/uploads/2020/04/Corona-explained.jpg)
ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാരുകളും ആരോഗ്യ സംഘടനകളും. എന്നാൽ ഇതിന് വ്യക്തികളുടെ പങ്കാളിത്തവും സഹകരണവും ഏറെ വിലപ്പെട്ടതാണ്. വൈറസ് പകരുന്നത് തടയാൻ ഒരു വ്യക്തി വിചാരിച്ചാൽ മാത്രമേ സാധിക്കൂ. ഇതിന് മാസ്ക് ധരിക്കുന്നത് മുതൽ കൃത്യമായ ഇടവേളകളിൽ കൈകഴുന്നത് വരെയുള്ള കാര്യങ്ങൾ സഹായിക്കും. അതേസമയം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ചില നുറുങ്ങു വിദ്യകൾ എന്ന പേരിൽ പല കാര്യങ്ങളും ജനങ്ങൾക്കിടയിൽ പരക്കുന്നുണ്ട്. അതിലൊന്നാണ് ഉപ്പ് വെള്ളം കവിൾ കൊള്ളുക.
Also Read: Explained: വൈറസിനെ പ്രതിരോധിക്കുന്നതിൽ മാസ്‌ക്കുകളുടെ പ്രാധാന്യം
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആയതിനാൽ തന്നെ തൊണ്ട വൃത്തിയായി സൂക്ഷിച്ചാൽ അണുബാധ ഉണ്ടാകില്ലേ? ഉപ്പ് വെള്ളം കവിൾ കൊള്ളുന്നത് ഒരു പ്രതിരോധ മാർഗമാണോ? അങ്ങനെ നിരവധി സംശയങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്.
ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഇടവേളകളിൽ ചൂട് വെള്ളം കുടിക്കുക, ഉറങ്ങുന്നതിന് മുമ്പ് ഉപ്പ് വെള്ളം കവിൾ കൊള്ളുക ഇതൊക്കെ പരമ്പരാഗതമായ ഗാർഹിക രീതികളാണ്. എന്നാൽ സ്വയം സുരക്ഷിതമായിരിക്കാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ആയുഷ് മിനിസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ ട്രയൽ ഗ്രൂപ്പിന്റെ അധ്യക്ഷൻ ഡോ.അരവിന്ദ് ചോപ്രയുടെ വാക്കുകളാണിത്. ഇത്തരത്തിലുള്ള ലളിതമായ നടപടികൾ ദൈനംദിന ആരോഗ്യ പ്രചാരണങ്ങളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Also Read: Explained: എങ്ങനെ കൊറോണ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുന്നു
അതേസമയം, ഇത്തരം മാർഗങ്ങൾ വൈറസിനെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ ശ്രീനാഥ് റെഡ്ഡി പറയുന്നത്. "എന്നിരുന്നാലും മൂക്ക് വഴിയും വായ വഴിയും തൊണ്ടയിലൂടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണിത്. അതുകൊണ്ട് തന്നെ കൈ കഴുകുകയും മുഖാവരണം ധരിക്കുകയും ചെയ്യുന്നതിനൊപ്പം വെള്ളം കുടിക്കുന്നതുകൊണ്ടും ആവി പിടിക്കുന്നതുകൊണ്ടും തെറ്റില്ല. കൃത്യമായ തെളിവുകൾ ഒന്നുമില്ലെങ്കിലും അത് ഗുണം ചെയ്തേക്കാം. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങളുമൊന്നുമില്ല," ഡോ.ശ്രീനാഥ് റെഡ്ഡി വ്യക്തമാക്കി.
കോവിഡ്-19 ൽനിന്നും രക്ഷ നേടാൻ ഇടയ്ക്കിടെ വെളളം കുടിക്കുന്നത് സഹായിക്കുമെന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു. എന്നാൽ ഓരോരുത്തരും ദിവസവും 8 ഗ്ലാസ് വെളളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us