scorecardresearch

സ്തന കോശങ്ങളുടെ സാന്ദ്രത വഴി സ്തനാർബുദം കണ്ടെത്തുന്നതെങ്ങനെ? പുതിയ പഠനത്തിൽ പറയുന്നതെന്ത്

സ്തന കോശങ്ങളുടെ സാന്ദ്രത സ്തനാർബുദത്തിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ്

സ്തന കോശങ്ങളുടെ സാന്ദ്രത സ്തനാർബുദത്തിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ്

author-image
WebDesk
New Update
breast cancer, breast cancer new research, breast cancer study, indian express

നിബിഡമായ സ്തന കോശങ്ങൾ സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർക്ക് പണ്ടേ സ്ഥിരീകരിച്ചിട്ടുണ്ട്. പണ്ടേ അറിയാം. പ്രായത്തിനനുസരിച്ച് സ്തനങ്ങളുടെ സാന്ദ്രത കുറയുമ്പോൾ, ഒരു സ്തനത്തിലെ സാവധാനത്തിലുള്ള ഇടിവ് പലപ്പോഴും ആ സ്തനത്തിലെ കാൻസറിന് കാരണമാകുന്നതായി ജെഎഎംഎ ഓങ്കോളജിയിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

Advertisment

കാൻസർ ബാധിതരായ 10,000 സ്ത്രീകളിലെ 10 വർഷത്തിനിടെയുണ്ടായ സ്തന സാന്ദ്രതയിലെ മാറ്റങ്ങളെക്കുറിച്ച് സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ പഠനം ആരംഭിച്ചു. അക്കാലത്ത് ഏകദേശം 289 സ്ത്രീകൾക്കാണ് സ്തനാർബുദം കണ്ടെത്തിയത്. സ്തനാർബുദം വരാത്ത 658 സ്ത്രീകളിലെ മാറ്റങ്ങളുമായിയാണ് പഠനം താരതമ്യം ചെയ്തത്.

സ്തനാർബുദം വികസിച്ച സ്ത്രീകളിൽ തുടക്കം മുതൽ സ്തന സാന്ദ്രത കൂടുതലായിരുന്നു. കാലക്രമേണ എല്ലാ സ്ത്രീകളിലും സാന്ദ്രത കുറഞ്ഞു. എന്നാൽ ഓരോ സ്തനത്തിന്റെയും സാന്ദ്രത വെവ്വേറെയായി അളന്നപ്പോൾ,
അതേ രോഗിയുടെ കാൻസർ വികസിച്ച സ്തനങ്ങളിലെ സാന്ദ്രതയിൽ മറ്റ് സ്തനത്തെ അപേക്ഷിച്ച് ഗണ്യമായി കുറവുള്ളതായി കണ്ടെത്തി.

ഈ കണ്ടെത്തലുകൾ എങ്ങനെ സഹായിക്കും?

സ്ത്രീയുടെ സ്തനാർബുദ സാധ്യത വിലയിരുത്തുന്നതിന് ഈ കണ്ടെത്തലുകൾ വ്യക്തിഗതവും ചലനാത്മകവുമായ ഒരു ഉപകരണം നൽകുമെന്ന് പഠനത്തിന്റെ പ്രധാന രചയിതാവും വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് സയൻസസ് അസോസിയേറ്റ് പ്രൊഫസറുമായ ഷു ജിയാങ് പറഞ്ഞു. “അവർക്ക് ഇത് എത്രയും വേഗം ക്ലിനിക്കൽ ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് വലിയ മാറ്റമുണ്ടാക്കും, ”ഷു ജിയാങ് പറഞ്ഞു.

Advertisment

“ഇപ്പോൾ, എല്ലാവരും ഒരു സമയത്തെ സാന്ദ്രത മാത്രമേ നോക്കൂകയുള്ളൂ ” ജിയാങ് പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലുടനീളം കൃത്യമായ ഇടവേളകളിൽ മാമോഗ്രാം ഉണ്ട്. ഇത് ഓരോ തവണയും ഓരോ സ്തനത്തിന്റ സാന്ദ്രത അളക്കുന്നു.

“ഈ വിവരങ്ങൾ ലഭ്യമാണെങ്കിലും അത് ഉപയോഗപ്പെടുത്തുന്നില്ല,” ഷു ജിയാങ് പറഞ്ഞു. ഇപ്പോൾ ഒരു സ്ത്രീക്ക് സ്തനാർബുദം വരാനുള്ള സാധ്യതയെ "അവർ പുതിയ മാമോഗ്രാം എടുക്കുമ്പോഴെല്ലാം അപ്ഡേറ്റ് ചെയ്യാവുന്നതാണ്."

സ്തന കോശങ്ങളുടെ സാന്ദ്രത സ്തനാർബുദത്തിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ്. നിബിഡമായ ടിഷ്യു, ഇമേജിംഗ് സ്കാനുകളിൽ മുഴകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.

ഈ പഠനം എങ്ങനെ വ്യത്യസ്തമാകുന്നതെങ്ങനെ?

കാലക്രമേണ സാന്ദ്രതയിലെ മാറ്റങ്ങൾ അളക്കുന്നതിനും അതിന് സ്തനാർബുദവുമായി ബന്ധവും റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്. കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ വലിയ പഠനങ്ങൾ നടത്തേണ്ടതുണ്ടെങ്കിലും, അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സിഇഒ കാരെൻ നുഡ്‌സെൻ ഡാറ്റയെ "എക്സൈറ്റിങ്ങ്" എന്ന് വിശേഷിപ്പിച്ചു.

"രണ്ടു സ്തനങ്ങളുടെ ശരാശരി കണക്കാക്കുന്നതിനുപകരം, സ്തനങ്ങളിൽ നിന്ന് സ്തനങ്ങളിലേക്കുള്ള മാറ്റങ്ങളെ പ്രത്യേകമായി കാണിക്കുന്ന ആദ്യ പഠനമാണിത്," കാരെൻ പറഞ്ഞു. സ്തനസാന്ദ്രതയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും സ്ത്രീകൾക്ക് വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, വിവരങ്ങൾ ഉപകാരപ്രദമായി ഉപയോഗിക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു.

"നിബിഡമായ സ്തന കോശങ്ങൾ ഉള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനു പകരം എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് അറിയേണ്ടതുണ്ട്," കാരെൻ പറഞ്ഞു. സ്തനാർബുദം തടയാൻ മരുന്നുകൾ കഴിക്കുന്ന സ്ത്രീകളിൽ കാലക്രമേണ സ്തന സാന്ദ്രത കുറയുന്നുണ്ടോ എന്ന് പരിശോധിക്കാം, കാരെൻ നിർദ്ദേശിച്ചു.

"ടിഷ്യു സാന്ദ്രതയിൽ വളരെ സാവധാനത്തിൽ കുറയുന്നവരെ നിരീക്ഷിക്കാൻ വ്യത്യസ്ത റിസ്ക് സ്ട്രാറ്റിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിച്ചേക്കാം," ജിയാങ് പറഞ്ഞു.

Cancer Explained News Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: