scorecardresearch

കോവിഡ് എവൈ4.2 വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ? ഇതുവരെയുള്ള കണ്ടെത്തലുകൾ എന്തെല്ലാം

ഈ വർഷം ഏപ്രിലിലാണ് എവൈ4.2 വകഭേദത്തിന്റെ ഉത്ഭവം കണ്ടെത്തിയത്

ഈ വർഷം ഏപ്രിലിലാണ് എവൈ4.2 വകഭേദത്തിന്റെ ഉത്ഭവം കണ്ടെത്തിയത്

author-image
WebDesk
New Update
AY.4.2 lineage of the coronavirus, AY.4.2, Delta sublineage, Delta sublineage of Covid, Covid variants, Covid mutations, Explained, Indian Express, കോവിഡ്, കോവിഡ് വകഭേദം, എവാ 4.2 വകഭേദം, Malayalam News, IE Malayalam

പുതിയ കോവിഡ് വകഭേദങ്ങളെ കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിച്ചുവെന്ന് കരുതിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ഒരു വകഭേദത്തെ കുറിച്ചുള്ള വാർത്ത. എവൈ4.2 വകഭേദത്തെക്കുറിച്ചുള്ള വാർത്ത. എന്നാൽ അതെന്താണ്, അത് എവിടെ നിന്നാണ് വന്നത്, നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ?

Advertisment

എവൈ4.2 ആണ് ഒരു "വംശപരമ്പര" ആണ്. ഇവ കൊവിഡ് പരിണാമ വൃക്ഷത്തിന്റെ ശാഖകൾക്ക് അവയുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കാൻ നൽകിയിരിക്കുന്ന ലേബലുകളാണ്. എഡിൻബറ, ഓക്സ്ഫോർഡ് സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരുടെ സംയുക്ത സംഘമായ പാംഗോ നെറ്റ്‌വർക്കാണ് ഇത് സംബന്ധിച്ച പഠനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.

ഈ വർഷം ഏപ്രിലിലാണ് എവൈ4.2 വകഭേദത്തിന്റെ ഉത്ഭവം കണ്ടെത്തിയത്. ഇന്ത്യയിലേക്കുള്ള യാത്രാ ചരിത്രമുള്ളവരിൽ നിന്നുള്ള സാമ്പിളുകളിൽ നടത്തിയ ജീനോം സീക്വൻസിങ് പഠനത്തിലാണ് ഇവ കണ്ടെത്തിയത്.

"ആ സമയത്ത് ഇന്ത്യയിൽ പ്രചരിച്ചിരുന്ന വംശപരമ്പര ബി.1.617 ആയിരുന്നു. എന്നാൽ ഞങ്ങൾ സാമ്പിൾ ചെയ്ത കേസുകൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. വകഭേദങ്ങളെ അവയുടെ ജനിതക സാമഗ്രികളിലെ വ്യത്യസ്ത ജനിതക മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. ഞങ്ങളുടെ സാമ്പിളുകളിലെ മ്യൂട്ടേഷനുകൾ നോക്കുമ്പോൾ, ഞങ്ങളുടെ കേസുകളിൽ സാധാരണയായി അംഗീകരിക്കപ്പെട്ട ബി.1.617 ന്റെ ചില ജനിതക മാറ്റങ്ങൾ നഷ്‌ടമായതായി കാണപ്പെട്ടു, മാത്രമല്ല ചില അധിക നിതക മാറ്റങ്ങളും ഉണ്ട്," പാംഗോ നെറ്റ്‌വർക്ക് ഗവേഷകർ പറഞ്ഞു.

Advertisment

എവൈ എന്നത് ഇവിടെ നിന്നുള്ള ഒരു പരിണാമപരമായ മുന്നേറ്റമാണ്. ഒരു വംശത്തിന്റെ ലേബലിംഗിന് അഞ്ച് ലെവലുകൾ ലഭിച്ചുകഴിഞ്ഞാൽ, പേര് നീണ്ടുപോകുന്നത് ഒഴിവാക്കാൻ ഒരു പുതിയ അക്ഷര കോമ്പിനേഷൻ ആരംഭിക്കുന്നു. അതിനാൽ വൈറസിന്റെ എവൈ ഫോമുകൾ അവയുടെ ലേബലിൽ വ്യത്യസ്തമാണെങ്കിലും മുമ്പ് വന്നതിൽ നിന്ന് വളരെ വ്യത്യസ്തമല്ല. അവയെല്ലാം ഡെൽറ്റയുടെ ഉപവിഭാഗങ്ങളാണ്.

Also Read: വാക്സിന്‍ സ്വീകരിച്ചവരിലെ കോവിഡേതര മരണനിരക്ക് വാക്സിന്‍ സ്വീകരിക്കാത്തവരിലേക്കാള്‍ കുറവ്

ഇപ്പോൾ 75 എവൈ വംശപരമ്പരകൾ തിരിച്ചറിഞ്ഞിട്ടുണ്ട്, ഓരോന്നിനും അവയുടെ ജീനോമിൽ വ്യത്യസ്‌തതയെ നിർവചിക്കുന്ന മ്യൂട്ടേഷനുകൾ ഉണ്ട്. ഈ "എവൈ.4" എന്ന വകേഭേദംകഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെയിൽ ക്രമാനുഗതമായി വളരുകയാണ്. കഴിഞ്ഞ 28 ദിവസങ്ങളിൽ യുകെയിൽ തിരിച്ചറിഞ്ഞ പുതിയ കേസുകളിൽ 63 ശതമാനത്തിലധികം ഈ വകഭേദങ്ങളാണ്.

എവൈ.4 വകഭേദം മുന്നേറ്റം പ്രകടിപ്പിക്കുന്നുണ്ടോ

എവൈ.4 വകഭേദങ്ങൾ ഏതെങ്കിലും ശേഷിയിൽ ഒരു മുന്നേറ്റം കാണിക്കുന്നുണ്ടോ എന്ന് ഞങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ഗവേഷകർ പറയുന്നു. ഫൗണ്ടർ എഫക്ട് എന്ന പ്രഭാവം ഈ വകഭേദത്തിന് ഉള്ളതായും കരുതുന്നു. ഒരു വകഭേദം മറ്റ് വകഭേദങ്ങളിൽ നിന്ന് വേർപെടുകയും അവ കണ്ടെത്തിയ പ്രദേശങ്ങളിൽ തുടർന്നുള്ള വകഭേദങ്ങൾ അവയുടെ പിൻഗാമികളാവുകയും ചെയ്യുന്ന അവസ്ഥയാണ് അത്.

യുകെയിൽ ആധിപത്യം നേടുന്നത് കണക്കിലെടുത്താൽ, എവൈ.4 ന് ശേഷി വർധന ഉണ്ടെന്ന് സംശയിക്കാം.

ഒപ്പം എവാ.4.2 എന്ന എവൈ.4ന്റെ ഒരു ഉപ-പരമ്പരയും ഉണ്ട്. ഇത് സെപ്തംബർ അവസാനത്തിലാണ് ആദ്യം രേഖപ്പെടുത്തിയത്. ജൂണിൽ യുകെയിൽ ഇത് പ്രത്യക്ഷപ്പെട്ടതായാണ് കരുതുന്നത്. സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്ന വൈ145എച്ച്, എ222വി എന്നീ രണ്ട് അധിക ജനിതകമാറ്റങ്ങളാൽ ഇത് നിർവചിക്കപ്പെട്ടിട്ടുണ്ട്. സ്പൈക്ക് പ്രോട്ടീൻ വൈറസിന്റെ പുറം ഉപരിതലത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

എവൈ.4.2 ക്രമാനുഗതമായി വർദ്ധിച്ചതായാണ് പഠനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ യുകെയിൽ ഏകദേശം ഒമ്പത് ശതമാനം കേസുകൾ ഈ വകഭേദത്താലാണ്. ഡെന്മാർക്ക്, ജർമ്മനി, അയർലൻഡ് തുടങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങളിലും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പല യൂറോപ്യൻ രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടും എവൈ.4.2 വകഭേദം അവിടെ പിടിമുറുക്കുന്നതിൽ പരാജയപ്പെട്ടു. പ്രതിരോധശേഷി നേടാനുള്ള അതിന്റെ കഴിവ് ഡെൽറ്റയേക്കാൾ വലുതല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. അല്ലെങ്കിൽ, ഈ സ്ഥലങ്ങളിൽ എവാ.4.2 വ്യാപിക്കാൻ വേണ്ടത്ര അളനവിൽ എത്തിയില്ല എന്നതുമാകാം.

ശരിക്കും, ഇത് അടുത്ത പ്രബലമായ വകഭേദത്തിന്റെ വംശത്തിന്റെ തുടക്കമാണോ എന്ന് പറയാൻ ഇപ്പോഴും സമയമായിട്ടില്ല. പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവും പരീക്ഷണാത്മക പ്രവർത്തനത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. വൈറസിന്റെ ജീനോമിക് നിരീക്ഷണത്തിന്റെ തുടർച്ചയായ ആവശ്യമുണ്ടെന്നും അതിന്റെ ആവിർഭാവം കാണിക്കുന്നതായി ഗവേഷകർ പറയുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: