വാക്സിന്‍ സ്വീകരിച്ചവരിലെ കോവിഡേതര മരണനിരക്ക് വാക്സിന്‍ സ്വീകരിക്കാത്തവരിലേക്കാള്‍ കുറവ്

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ‘മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടില്‍’ കൈസര്‍ പെര്‍മനനെന്റെയുടെ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Covid India, India covid mortality, Covid vaccination, Covid vaccination drive, non-Covid mortality, unvaccinated population india, covid news, covid19 india, covid19 kerala, covid death kerala, covid deaths india, latest news, covid news, news in malayalam, Indian express malayalam, ie malayalam

ഗുരുതരമായ രോഗങ്ങളും രോഗം മൂലമുള്ള മരണങ്ങളും കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകള്‍ കുറച്ചുവെന്ന വസ്തുത പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് -19 അല്ലാതെയുള്ള കാരണങ്ങളില്‍നിന്നുള്ള മരണനിരക്കിലും അവ പ്രതിഫലിക്കുന്നുണ്ടോ? വാക്‌സിനെടുക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മടി നിലനില്‍ക്കുന്ന ഒരു സമയത്ത്, ഒരു പുതിയ പഠനം ഈ ചോദ്യത്തിന് ഉത്തരമാവുന്നു. വാക്‌സിന്‍ എടുത്തവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് കോവിഡ് ഇതര കാരണങ്ങളാലുള്ള മരണനിരക്ക് കുറവാണെന്ന് പഠനം കണ്ടെത്തി.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ‘മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടില്‍’ കൈസര്‍ പെര്‍മനനെന്റെയുടെ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുഎസിലെ 64 ലക്ഷം വാക്‌സിന്‍ സ്വീകര്‍ത്താക്കളുടെയും വാക്‌സിനെടുക്കാത്ത 46 ലക്ഷം പേരുടെയും ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ വിശകലനം ചെയ്തുള്ളതാണ് പഠനം. സമാനമായ ജനസംഖ്യാ, ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍നിന്നുള്ളവരുടെ 2020 ഡിസംബര്‍ 14 മുതല്‍ 2021 ജൂലൈ 31 വരെയുള്ള വിവരങ്ങളാണു പഠനവിധേയമാക്കിയത്. കോവിഡേതര മരണങ്ങള്‍ സംബന്ധിച്ചായിരുന്നു പഠനം.

Also Read: എന്താണ് മെറ്റാവേഴ്‌സ്? ഫെയ്‌സ്ബുക്ക് പേര് മാറ്റുന്നത് എന്തിന്?

ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് യുഎസില്‍ നല്‍കിവരുന്നത്. ഫൈസര്‍, മോഡേണ എംആര്‍എന്‍എ വാക്‌സിനുകള്‍ രണ്ടു ഡോസാണ് ഒരാള്‍ക്കു നല്‍കേണ്ടത്. എന്നആല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അഡെനോവൈറല്‍ വെക്റ്റര്‍ വാക്‌സിന്‍ ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ.

ഫൈസര്‍ വാക്സിന്‍ സ്വീകര്‍ത്താക്കളിലെ പ്രതിവര്‍ഷ മരണനിരക്ക് ആദ്യ ഡോസിനുശേഷം ആയിരത്തില്‍ 4.2 എന്ന തോതിലും രണ്ടാം ഡോസിനുശേഷം 3.5 എന്ന തോതിലുമാണ്. അതേസമയം, വാക്സിന്‍ എടുക്കാത്ത താരതമ്യ ഗ്രൂപ്പിലെ പ്രതിവര്‍ഷ മരണനിരക്ക് 11.1 ആണ് (പട്ടിക കാണുക).

Covid India, India covid mortality, Covid vaccination, Covid vaccination drive, non-Covid mortality, unvaccinated population india, covid news, covid19 india, covid19 kerala, covid death kerala, covid deaths india, latest news, covid news, news in malayalam, Indian express malayalam, ie malayalam

മോഡേണ വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ പ്രതിവര്‍ഷ മരണനിരക്ക് ആദ്യ ഡോസിനു ശേഷം ആയിരത്തിന് 3.7 എന്ന തോതിലും രണ്ടാം ഡോസിനുശേഷം 3.4 എന്ന തോതിലുമാണ്. വാക്‌സിന്‍ എടുക്കാത്ത താരതമ്യ ഗ്രൂപ്പിന്റെ കാര്യത്തില്‍ പ്രതിവര്‍ഷ മരണനിരക്ക് പ്രതിവര്‍ഷം 11.1 ആണ്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ സ്വീകരിച്ചവരിലെ പ്രതിവര്‍ഷ മരണനിരക്ക് ആയിരത്തിനു 8.4 എന്ന തോതിലായിരുന്നുവെങ്കില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വിഭാഗത്തില്‍ ഇത് 14.7 ആയിരുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Among the vaccinated even non covid mortality found lower than among unvaccinated

Next Story
എന്താണ് മെറ്റാവേഴ്‌സ്? ഫെയ്‌സ്ബുക്ക് പേര് മാറ്റുന്നത് എന്തിന്?facebook, facebook changing name, facebook rebrand, facebook company name change, facebook new name, facebook metaverse, facebook name, facebook rebranding, facebook rename, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com