scorecardresearch

അനുച്ഛേദം 244 (എ): അസമിലെ മലയോര മേഖലകളിലെ സ്വയംഭരണവും രാഷ്ട്രീയവും

അനുച്ഛേദം 244 (എ) നിർവീര്യമാക്കില്ലെന്നും അതിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നു

അനുച്ഛേദം 244 (എ) നിർവീര്യമാക്കില്ലെന്നും അതിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നു

author-image
WebDesk
New Update
Assam elections, Assam polls, Assam tribal areas. Article 244 (A), Article 244 (A) Assam, അസം, 244 (എ), 244 (എ) വകുപ്പ്, ie malayalam

അസമിലെ ഗോത്ര ഭൂരിപക്ഷ ജില്ലകളിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 244 (എ) നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഒരു വീഡിയോ സന്ദേശത്തിൽ വാഗ്ദാനം ചെയ്തിരുന്നു. " അനുച്ഛേദം 244 (എ) പിൻവലിച്ചുകൊണ്ട് മലയോര ഗോത്രക്കാരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബിജെപി ആക്രമിക്കുകയാണ്. അനുച്ഛേദം 244 (എ) നിർവീര്യമാക്കില്ല. തദ്ദേശവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അതിന്റെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുമെന്ന് വരാനിരിക്കുന്ന കോൺഗ്രസ് സർക്കാർ ഉറപ്പാക്കും, ”രാഹുൽ പറഞ്ഞു.

Advertisment

ദിമാ ഹസാവോ, കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് എന്നീ മലയോര ജില്ലകളിൽ ഏപ്രിൽ ഒന്നിന് വോട്ടെടുപ്പ് നടക്കുകയാണ്.

 അനുച്ഛേദം 244 (എ) എന്താണ്?

ആസാമിലെ ചില ആദിവാസി മേഖലകളെ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ‘സ്വയംഭരണ സ്റ്റേറ്റ്’ സൃഷ്ടിക്കാൻ അനുവദിക്കുന്നതാണ് അനുച്ഛേദം 244 (എ). 1969 ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വകുപ്പാണ് ഇത്. ഈ വകുപ്പ് പ്രകാരം സ്വയംഭരണ മേഖലയിൽ നിയമസഭയും മന്ത്രിസഭയും രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.

ഭരണഘടനയുടെ ആറാം പട്ടികയിൽനിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഭരിക്കുന്ന സ്വയംഭരണ സമിതികളിലൂടെ വടക്കുകിഴക്കൻ മേഖലയിലെ ചില ആദിവാസി മേഖലകളിൽ കൂടുതൽ രാഷ്ട്രീയ സ്വയംഭരണവും വികേന്ദ്രീകൃത ഭരണവും അനുവദിക്കുന്ന ഒരു പ്രത്യേക വ്യവവസ്ഥയാണ് ഭരണഘടനയുടെ ആറാം പട്ടികയിലെ (244 (2), 275 (1) അനുച്ഛേദങ്ങൾ. അസമിലെ, ദിമാ ഹസാവോ, കർബി അംഗ്ലോംഗ്, വെസ്റ്റ് കർബി അംഗ്ലോംഗ്, എന്നീ മലയോര ജില്ലകളും ബോഡോ ടെറിട്ടോറിയൽ മേഖലയും ഈ വ്യവസ്ഥയുടെ പരിധിയിൽ ഉൾപ്പെടുന്നു.

Also Read: ന്യൂനപക്ഷ സ്കോളർഷിപ്പ്: സാമുദായിക അനുപാതവും വസ്തുതകളും

Advertisment

അനുച്ഛേദം 244 (എ) ഗോത്രമേഖലയ്ക്ക് കൂടുതൽ സ്വയംഭരണാധികാരങ്ങൾ നൽകുന്നു. ക്രമസമാധാന നിയന്ത്രണമാണ് ഇതിൽ ഏറ്റവും പ്രധാനമായ അധികാരമെന്ന് ഗുവാഹഹതി സർവകലാശാലയിൽ ചരിത്രം പഠിപ്പിക്കുന്ന ഉത്തം ബത്താരി പറയുന്നു. എന്നാൽ “ആറാം പട്ടിക പ്രകാരമുള്ള സ്വയംഭരണ സമിതികളിൽ ക്രമസമാധാനം അവരുടെ പരിധിയിൽ ഉൾപ്പെടുന്നില്ല,” അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഈ ആവശ്യം ഉയർന്നുവന്നത്

1950 കളിൽ അവിഭാജ്യ ആസാമിലെ ചില ആദിവാസി സമുദായങ്ങൾ പ്രത്യേക മലയോര സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. 1960 ൽ മലയോര മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒരു പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് രൂപീകരിച്ചു. നീണ്ട പ്രക്ഷോഭങ്ങൾക്ക് ശേഷം 1972 ൽ മേഘാലയ സംസ്ഥാന പദവി നേടി.

“കർബി ആംഗ്ലോങ്ങിന്റെയും നോർത്ത് കാച്ചർ ഹിൽസിന്റെയും നേതാക്കളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു,” ബത്താരി പറഞ്ഞു. അസമിൽ തുടരാനോ മേഘാലയയിൽ ചേരാനോ അവർക്ക് അവസരം നൽകി. എന്നാൽ അനുച്ഛേദം 244 (എ) ഉൾപ്പെടെ കൂടുതൽ അധികാരങ്ങൾ അന്നത്തെ കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്തതിനാൽ അവർ പിന്മാറി. അതിനുശേഷം, ഈ അനുച്ഛേദം നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നുകൊണ്ടിരിക്കുകയാണ്.

Also Read: നൂറ്റാണ്ടുകൾ നീണ്ട ചരിത്രം; പ്രതിസന്ധികൾക്ക് സാക്ഷിയായ സൂയസ് കനാൽ

1980 കളിൽ ഈ ആവശ്യം ഉന്നയിച്ചുള്ള വലിയൊരു മുന്നേറ്റമുണ്ടായി. നിരവധി കർബി ഗ്രൂപ്പുകൾ അക്രമണോത്സുക നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതരായി. സമ്പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള സായുധ വിഘടനവാദ പ്രവർത്തനമായി ഇത് പെട്ടെന്നുതന്നെ മാറി.

2021 ഫെബ്രുവരിയിൽ, മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ ഗുവാഹത്തിയിൽ നടന്ന പരിപാടിയിൽ കാർബി അംഗ്ലോംഗ് ജില്ലയിലെ അഞ്ച് തീവ്രവാദ ഗ്രൂപ്പുകളിലെ 1,040 തീവ്രവാദികൾ ഔപചാരികമായി ആയുധം വെച്ചു കീഴടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴും പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ വ്യവഹാരങ്ങളും 'സ്വയംഭരണ സംസ്ഥാനം' നൽകണമെന്ന ആവശ്യത്തെ ചുറ്റിപ്പറ്റിയാണ്.

ബിജെപി പറയുന്നത്?

അനുച്ഛേദം 244 (എ) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയിൽ അസമിൽനിന്നുള്ള ഒരു കൂട്ടം ബിജെപി നിയമസഭാംഗങ്ങളും സ്വയംഭരണ മലയോര ജില്ലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംപി ഹൊറെൻ സിംഗ് ബേയും കേന്ദ്രത്തിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

കീഴടങ്ങി രണ്ടു ദിവസത്തിന് ശേഷം ഫെബ്രുവരിയിൽ കർബി ഗ്രൂപ്പുകൾ ആഭ്യന്തരമന്ത്രി അമിത് ഷായെ സമീപിച്ച് അവരുടെ ആവശ്യം ആവർത്തിച്ചു. എന്നാൽ ഈ പ്രദേശങ്ങൾക്കായി പ്രത്യേക വികസന പാക്കേജ് മാത്രമേ അമിത് ഷാ വാഗ്ദാനം ചെയ്തുള്ളൂ.

Assam Assembly Elections 2021 Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: