/indian-express-malayalam/media/media_files/uploads/2019/02/zakkariya.jpg)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ജനപ്രിയ ചിത്രമടക്കം അഞ്ചു പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. പുരസ്‌കാര നേട്ടം ടീമിന്റെ വിജയമാണെന്ന് സംവിധായകന്‍ സക്കരിയ പ്രതികരിച്ചു. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരെ തേടി പുരസ്‌കാരം എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സക്കരിയ പറഞ്ഞു.
ചിത്രത്തിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ഹാങ്ങ് ഓവറില്‍ നില്‍ക്കെ തന്നെ സൗബിനെ തേടി പുരസ്‌കാരം എത്തിയതില്‍ സന്തോഷമുണ്ടെന്ന് സക്കരിയ പറഞ്ഞു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മുഹസിന്‍ പെരാരിയ്ക്കും സക്കരിയയും (സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. തങ്ങളുടെ കൂട്ടിന്റെ വിജയമെന്നാണ് സക്കരിയെ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞത്.
മലപ്പുറത്തിന്റെ ജീവിതവും കാല്‍പ്പന്ത് സ്‌നേഹവും പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഒഴികെ മറ്റ് താരങ്ങളെല്ലാം സിനിമാ ലോകത്തിന് പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ അഭിനയ പ്രകടനങ്ങളും ഹൃദയസ്പര്‍ശിയായ രംഗങ്ങളുമെല്ലാം കയ്യടി നേടിയിരുന്നു. സക്കരിയയുടെ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ എന്നതും ശ്രദ്ധേയമാണ്.
ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍ (സക്കരിയ), മികച്ച നടന്‍ (സൗബിന്‍), മികച്ച സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ (സക്കരിയ, മുഹ്‌സിന്‍ പെരാരി) എന്നീ പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയത്. തിയ്യറ്ററുകളില്‍ വന്‍ വിജയമായ ചിത്രം നിരവധി അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാന അവാര്‍ഡും ചിത്രത്തിന് കിട്ടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.
Read more: പുരസ്കാരങ്ങൾ വാരിക്കൂട്ടി 'സുഡാനി ഫ്രം നൈജീരിയ'യും 'കാർബണും'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.