/indian-express-malayalam/media/media_files/uploads/2022/12/yashoda-ott-release.jpg)
Yashoda OTT: ഹരി ശങ്കർ- ഹരിഷ് നാരായണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'യശോദ'. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, ശരത് കുമാർ, റാവു രമേഷ്, മുരളി ശർമ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.നവംബർ 11 നു തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ആമസോൺ പ്രൈമിൽ ഡിസംബർ 9 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും.
പുരാണങ്ങളിലെ ശ്രീകൃഷ്ണന്റെ വളർത്തമ്മയാണ് യശോദ. ആ സങ്കല്പത്തിൽ നിന്നാണ് സാമന്തയുടെ കഥാപാത്രവും സിനിമയുടെ പ്രധാന കഥാ പരിസരവുമുരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പല സാഹചര്യങ്ങളാൽ വാടക ഗർഭധാരണത്തിൽ എത്തിപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്ന ആശുപത്രിയാണ് സിനിമയുടെ ഭൂമിക. പണത്തിന്റെയും മറ്റു പല ആവശ്യങ്ങളുടെയും സാഹചര്യം മൂലം വാടക ഗർഭധാരണത്തിലെത്തിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഇടയിലേക്ക് യശോദയെന്ന സ്ത്രീയെത്തുന്നതും തുടർന്നവിടെ നടക്കുന്ന ദുരൂഹവും നാടകീയവുമായ സംഭവ വികസങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്.
ഇന്ത്യൻ ത്രില്ലറുകളുടെ പൊതു സ്വഭാവമായ രണ്ട് വ്യത്യസ്ത കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന രീതി ഹരിയും ഹരീഷും സംവിധാനം ചെയ്യുന്ന’യശോദ’യിലും തുടരുന്നു.സാമന്തയെ പിന്തുണക്കാൻ വരലക്ഷ്മി, ഉണ്ണി മുകുന്ദൻ, മുരളി ശർമ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.