/indian-express-malayalam/media/media_files/uploads/2018/10/wcc11.jpg)
Women In Cinema Collective Press Meet: അറിയിച്ചതു പോലെ കൃത്യം നാലുമണിക്കു തന്നെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യൂസിസി) അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനായി എറണാകുളം പ്രസ്‌ക്ലബ്ബില്‍ എത്തി. രേവതി, പാര്‍വ്വതി, പത്മപ്രിയ, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഞ്ജലി മേനോന്‍, സജിതാ മഠത്തില്‍, ബീനാ പോള്‍, ദീദി ദാമോദരന്‍, അര്‍ച്ചന പത്മിനി, ഇന്ദു വി.എസ് എന്നിവരാണ് ശനിയാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്. ഭൂരിഭാഗം പേരും കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, ഡബ്ല്യൂസിസിയുടെ ബാഡ്ജും കുത്തിയാണ് എത്തിയത്.
പത്രസമ്മേളനം ആരംഭിച്ചത് അഞ്ജലി മേനോനാണ്. ഓരോരുത്തരായി അവരവരുടെ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. പേരെടുത്തു പറഞ്ഞോ അംഗങ്ങളെന്നു പറഞ്ഞോ അല്ല, ആ നടിമാർ എന്നാണ് എഎംഎംഎയുടെ പ്രസിഡന്റ് ആറാം തിയ്യതിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിശേഷിപ്പിച്ചത്. ഞങ്ങൾ വെറും നടിമാരല്ല, വ്യക്തിത്വമുള്ളവരാണ് എന്ന് പറയാനാണ് ഇത്തരത്തിൽ പരിചയപ്പെടുത്തിയതെന്ന് അഭിനയരംഗത്ത് 35 വർഷം തികച്ച രേവതി വ്യക്തമാക്കി.
രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരാണ് പ്രധാനമായും പത്രസമ്മേളനത്തില്‍ സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടി എഎംഎംഎയ്ക്ക് നല്‍കിയ രാജിക്കത്ത് വായിച്ചുകൊണ്ടായിരുന്നു പാര്‍വ്വതി ആരംഭിച്ചത്. വളരെയധികം സംയമനം പാലിച്ചുകൊണ്ട് തങ്ങള്‍ സംഘടനയ്ക്കകത്ത് ഇത്രയും നാള്‍ അനുഭവിച്ച നീതിനിഷേധം ഓരോരുത്തരും തുറന്നു പറഞ്ഞു.
ഞങ്ങള്‍ക്ക് വേദനയുണ്ട്, ഞങ്ങളോട് ബഹുമാനക്കുറവ് കാണിച്ചു, ഞങ്ങള്‍ രോഷാകുലരാണ് എന്ന് പറയുമ്പോളും താരസംഘടനയില്‍ നിന്നും പിരിഞ്ഞു പോകാനോ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാനോ അല്ല തങ്ങളുടെ ശ്രമങ്ങളെന്ന് ഓരോരുത്തും വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടി പുറത്തും കുറ്റരാപിതന്‍ അകത്തും നില്‍ക്കുമ്പോള്‍ എന്ത് നീതിയാണ് സംഘടന മുന്നോട്ടു വയ്ക്കുന്നതെന്ന് വിമണ്‍ കളക്ടീവ് അംഗങ്ങള്‍ ചോദിച്ചു.
മാധ്യപ്രവര്‍ത്തകരുടെ ഓരോ ചോദ്യങ്ങള്‍ക്കും വളരെ കൃത്യമായി, ക്ഷമയോടെ, വ്യക്തതയോടെയായിരുന്നു മറുപടി നല്‍കിയിരുന്നത് എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന വാര്‍ത്താ സമ്മേളനത്തില്‍ താരസംഘടനയ്‌ക്കെതിരെ തുറന്നടിക്കുമ്പോളും, സംഘടനയെ ഇനി കണ്ണടച്ചു വിശ്വസിക്കില്ലെന്നു പറയുമ്പോളും സംഘടനയോട് ചേര്‍ന്ന് പോകാന്‍ തന്നെയാണ് ഇവര്‍ താത്പര്യപ്പെടുന്നത്.
പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരമാണ് ഓരോ ഡബ്ല്യൂസിസി അംഗവും ചോദിക്കുന്നത്. ഇതിനിടയില്‍ അര്‍ച്ചന പത്മിനി താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചും വെളിപ്പെടുത്തി.
തങ്ങള്‍ ഇവിടെ തന്നെ കാണും, തുടര്‍ന്നും മാധ്യമങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ പത്രസമ്മേളനം അങ്ങേയറ്റം ജനാധിപത്യപരവും വ്യക്തവും കൃത്യവുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us