scorecardresearch

ഞാനിപ്പോഴേ താടി കറുപ്പിക്കാൻ തുടങ്ങി, ഇങ്ങനെ പോയാൽ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ സൽമാൻ

'വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തിൽ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും," ദുൽഖർ പറയുന്നു

'വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തിൽ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും," ദുൽഖർ പറയുന്നു

author-image
Entertainment Desk
New Update
Dulquer Salmaan, Mammootty, Dulquer about Mammootty, Chup release

അഭിനയത്തിലെ മികവു കൊണ്ടു മാത്രമല്ല, പ്രായം തട്ടാത്ത ലുക്കു കൊണ്ടും സിനിമാസ്വാദകരെ എന്നും വിസ്മയിപ്പിക്കുന്ന ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ആരാധകരെയും സിനിമാലോകത്തെയും മാത്രമല്ല, മകൻ ദുൽഖർ സൽമാനെയും പലപ്പോഴും ലുക്ക് കൊണ്ട് അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പറഞ്ഞ രസകരമായൊരു കമന്റാണ് ശ്രദ്ധ നേടുന്നത്.

Advertisment

"ആർ ബൽകി സംവിധാനം ചെയ്ത 'പാ'യിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം?" എന്നായിരുന്നു ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യം.

"അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ ഫാദർ. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിംഗ് പ്രകടമാവുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ," ചിരിയോടെ ദുൽഖർ പറയുന്നു.

'വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തിൽ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും," ദുൽഖർ പറയുന്നു.

Advertisment

"എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതിൽ നിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റെതായ വഴിയെ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണ്," ദുൽഖർ കൂട്ടിച്ചേർത്തു.

മുൻപൊരു അഭിമുഖത്തിൽ, മമ്മൂട്ടിയെന്ന നടനും വാപ്പച്ചിയും രണ്ടും രണ്ട് വ്യക്തികളാണെന്ന് ദുൽഖർ പറഞ്ഞിരുന്നു. കഥ കേൾക്കുമ്പോൾ വാപ്പച്ചി കാണിക്കുന്ന ആകാംഷയും ആവേശവും തന്നെക്കാൾ കൂടുതലാണെന്നും അതുണ്ടാക്കുന്ന പ്രേത്സാഹനം വലുതാണെന്നുമാണ് ദുൽഖർ പറഞ്ഞത്.

Dulquer Salmaan wishes father Mammootty, Mammootty birthday, dulquer salmaan Mammootty, mammukka, Mammootty turns 71

"ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാൻ വാപ്പച്ചിയ്‌ക്ക് വലിയ ആഗ്രഹമാണ്. ഷൂട്ട് കഴിഞ്ഞ് വരാൻ ലേറ്റായാൽ ചോദിക്കും, നീ എന്താ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീർക്കാൻ പറഞ്ഞൂടായിരുന്നോ? നടനും അച്ഛനും തമ്മിലുളള സംഘർഷം കാണാൻ നല്ല രസമാണ്. ഇടയ്‌ക്ക് പറയും, ഫൈറ്റിലൊന്നും നീ റിസ്‌ക് എടുക്കരുത്, സുക്ഷിച്ചേ ചെയ്യാവൂ, അതേ ആളാണ് ഗ്രേറ്റ്ഫാദറിൽ ആ ഫൈറ്റ് ചെയ്‌തത്. അതുകണ്ട് എന്റെ നെഞ്ചിടിപ്പ് കൂടിപോയി. എല്ലാം സ്വയം ചെയ്യാനിഷ്‌ടമാണ്. നമ്മൾ ചെയ്‌താൽ പക്കാ അച്ഛനാകും. ഇതൊക്കെ ആസ്വദിക്കാറുണ്ട് " ദുൽഖറിന്റെ വാക്കുകളിങ്ങനെ.

ദുൽഖർ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം 'ചുപ്' ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആർ ബൽകി സംവിധാനം ചെയ്യുന്ന 'ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: