IFFI 2022: കലാശക്കൊട്ടിൽ മുഖം നഷ്ടപ്പെട്ട് ഇന്ത്യ, മാപ്പ് പറഞ്ഞു ഇസ്രയേൽ
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമായ 'ദി കശ്മീർ ഫയൽസ്' റിലീസിനെത്തിയ നാളുകളിൽ തന്നെ വിമർശനങ്ങൾ നേരിട്ടിരുന്നു

ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) തിങ്കളാഴ്ച വൈകിട്ട് സമാപിച്ചു. ഗോവയിൽ നടന്ന 53-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനവേദി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
Advertisment
ഐഎഫ്എഫ്ഐ രാജ്യാന്തര സിനിമ മത്സരവിഭാഗത്തിൽ ‘ദി കശ്മീർ ഫയൽസി’നെ ഉൾപ്പെടുത്തിയതിൽ ജൂറി ചെയർമാൻ നാദവ് ലാപിഡ് നടത്തിയ പരസ്യ വിമർശനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു നാദവിന്റെ പരാമർശം.
PM Modi, his govt, BJP, the RW ecosystem feverishly promoted ‘The Kashmir Files’
A movie rejected by International Film Festival Of India. Jury Head Nadav Lapid called it ‘propaganda, vulgar movie - inappropriate for the film festival’.
"രാജ്യാന്തര സിനിമാ മത്സരവിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും. 'ദി കശ്മീർ ഫയൽസ്' എന്നതായിരുന്നു ആ സിനിമ. അത് ഒരു പ്രോപ്പഗൻഡയായി ഞങ്ങൾക്ക് തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ ഒരു അപരിഷ്കൃത, വൾഗർ സിനിമയായി തോന്നി," നാദവ് ലാപിഡ് സമാപന സമ്മേളനത്തിൽ പറഞ്ഞു.
കശ്മീർ ഫയൽസ്
Advertisment
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് 'ദി കശ്മീർ ഫയൽസ്'. ചിത്രം ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം റിലീസ് ചെയ്ത മാർച്ച് മാസം മുതൽതന്നെ ഇതൊരു പ്രൊപഗൻഡ ചിത്രമാണെന്ന രീതിയിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഐഎഫ്എഫ്ഐ വേദിയിൽ ഇക്കാര്യം നാദവ് പരസ്യമായി തുറന്നു പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.
നാദവിന്റെ പരാമർശം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രപ്രശ്നമായി മാറാതിരിക്കാൻ ഇസ്രയേൽ സ്ഥാനപതി നാദവിന്റെ പരാമർശത്തെ തള്ളി.
ഇസ്രായേൽ സ്ഥാനപതി
ജൂറി ചെയര്‍മാനായ നാദവ് ലാപിഡിന്റെ പരാമർശം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി. ജൂറി അധ്യക്ഷ പദവി നാദവ് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ ആതിഥേയ രാജ്യമായ ഇന്ത്യയോട് മാപ്പുചോദിക്കണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു. ജൂറിയുടെ പരാമർശം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
നവോര്‍ ഗിലോൺ നാദവിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ അധികൃതരോട് ക്ഷമാപണം നടത്തി. “എന്റെ നിർദ്ദേശം. നിങ്ങൾ മുൻകാലങ്ങളിൽ വാചാലമായി ചെയ്തതുപോലെ, ഇസ്രായേലിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിമർശിക്കാൻ സ്വാതന്ത്ര്യം ഉപയോഗിക്കാൻ മടിക്കേണ്ടതില്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിങ്ങളുടെ നിരാശ പ്രതിഫലിപ്പിക്കേണ്ടതില്ല. നിങ്ങൾ ധീരനാണെന്നും ഒരു പ്രസ്താവന നടത്തിയെന്നും കരുതി നിങ്ങൾ ഇസ്രായേലിലേക്ക് മടങ്ങും. ഇസ്രായേലിന്റെ പ്രതിനിധികളായ ഞങ്ങൾ ഇവിടെ താമസിക്കും. അത് എന്റെ ഉത്തരവാദിത്തത്തിന് കീഴിലുള്ള ടീമിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,' നവോർ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ശമിപ്പിക്കാനുള്ള ഇസ്രായേൽ സ്ഥാനപതിയുടെ ശ്രമങ്ങൾ പക്ഷേ ഫലം കണ്ടില്ല. ബിജെപിയും കോൺഗ്രസും വിഷയത്തിൽ കൊമ്പുകോർത്തു.
"ഏറെ കാലമായി ആളുകൾ ഷിൻഡ്ലേഴ്സ് ലിസ്റ്റിനെ ഒരു പ്രെപ്പഗൻഡയായി പറഞ്ഞിരുന്നു. കശ്മീർ ഫയൽസിന്റെ കാര്യത്തിലും അതാണ് നടക്കുന്നത്. എന്തുതന്നെയായാലും സത്യം ഒടുവിൽ വിജയിക്കുമെന്ന്" ബിജെപിയുടെ നാഷണൽ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
ഇസ്ലാമിക പ്രസ്ഥാനത്തിലൂടെയും സിഎഎ പ്രസ്ഥാനത്തിലൂടെയും ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് ഏജൻസികൾ ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി ബിജെപി നേതാവ് കവിന്ദർ ഗുപ്തയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 'കശ്മീർ ഫയൽസ് ' എന്ന സിനിമയിൽ കാണിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
ലാപിഡിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ, നടൻ അനുപം ഖേർ, നിർമാതാവ് തുടങ്ങിയവർ പ്രതികരണവുമായി എത്തി.
വിവേക് അഗ്നിഹോത്രി (സംവിധായകൻ)
നാദവിന്റെ വിമർശനത്തോട് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി നേരിട്ട് പ്രതികരിച്ചില്ല. എന്നാൽ ഇന്ന് ട്വിറ്ററിലൂടെ പരോക്ഷമായൊരു പ്രതികരണം വിവേക് രേഖപ്പെടുത്തുകയുണ്ടായി. "സത്യമാണ് ഏറ്റവും അപകടകരമായ കാര്യം. അത് ആളുകളെകൊണ്ട് കള്ളം പറയിപ്പിക്കും," എന്നാണ് വിവേകിന്റെ ട്വീറ്റ്.
അനുപം ഖേർ (അഭിനേതാവ്)
'ദി കശ്മീർ ഫയൽസി'ലെ പ്രമുഖ അഭിനേതാവായ അനുപം ഖേറും വിവാദവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. 'ദി കശ്മീർ ഫയൽസിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത അനുപം ഖേർ ചിത്രത്തിനെ സ്റ്റീവൻ സ്പിൽബർഗിന്റെ ഓസ്കാർ നേടിയ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന ചിത്രവുമായാണ് താരതമ്യപ്പെടുത്തിയത്.
വിഷയത്തിൽ പിന്നീട് എഎൻഐയോടും അനുപം ഖേർ പ്രതികരണം രേഖപ്പെടുത്തി. നാദവിന് കൂടുതൽ 'ജ്ഞാനം' ആശംസിക്കുന്നുവെന്നും പ്രസ്താവന മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അനുപം ഖേർ പറഞ്ഞു. സിനിമയുടെ ടീം ഉചിതമായ പ്രതികരണം തയ്യാറാക്കുമെന്നും അത് സമയബന്ധിതമായി പങ്കിടുമെന്നും അനുപം ഖേർ വ്യക്തമാക്കി.
ദർശൻ കുമാർ (സഹ അഭിനേതാവ്)
"ഓരോരുത്തർക്കും അവർ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ യഥാർത്ഥ ദയനീയാവസ്ഥ ചിത്രീകരിച്ച ഒരു സിനിമയാണ് 'ദി കശ്മീർ ഫയൽസ്' എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല," എന്നാണ് കശ്മീർ ഫയൽസിൽ അഭിനയിച്ച ദർശൻ കുമാർ പ്രതികരിച്ചത്.
രൺവീർ ഷോറി
നാദവിന്റെ പ്രവർത്തനങ്ങൾ 'രാഷ്ട്രീയ അവസരവാദം' ഉളവാക്കുന്നതാണെന്ന് നടൻ രൺവീർ ഷോറി ട്വീറ്റിൽ കുറിച്ചു. "ഒരു സിനിമയെ ഒറ്റപ്പെടുത്തുന്നതും അതിനെ വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷയും ഒരു ഫിലിം ജൂറിക്കോ നിരൂപകനോ യോജിച്ചതല്ല.
സിനിമ എല്ലായ്‌പ്പോഴും സത്യത്തിന്റെയും മാറ്റത്തിന്റെയും മുന്നോടിയാണ്, അല്ലാതെ അതിനെ അടിച്ചമർത്താനോ ഞെരുക്കാനോ ഉള്ള ഒരു ഏജന്റായി കാണരുത്. #IFFIയിൽ രാഷ്ട്രീയ അവസരവാദത്തിന്റെ ലജ്ജാകരമായ പ്രകടനം."
പ്രകാശ് രാജ്
നടി സ്വര ഭാസ്‌കറും പ്രകാശ് രാജും നാദവിന്റെ പ്രസ്തുത വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. 'നാണക്കേട്- ഇപ്പോൾ ഔദ്യോഗികമാണ്' എന്ന് പ്രകാശ് രാജ് ട്വിറ്റ് ചെയ്തപ്പോൾ, 'എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് വളരെ വ്യക്തമാണ്' എന്നായിരുന്നു സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തത്.
അശോക് പണ്ഡിറ്റ്
നാദവിന്റെ വിമര്‍ശനം ഏഴുലക്ഷത്തോളം പണ്ഡിറ്റുകളെ അപമാനിച്ചുവെന്നും ഇത് ചലച്ചിത്ര മേളയ്ക്ക് അപമാനകരമാണെന്നും കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാവായ അശോക് പണ്ഡിറ്റ് പറഞ്ഞു. കശ്മീര്‍ ഫയല്‍സിനെ അശ്ലീല ചിത്രമെന്ന് വിളിച്ച് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ഇസ്രയേൽ ചലച്ചിത്ര നിര്‍മാതാവ് പരിഹസിച്ചെന്നും അശോക് പണ്ഡിറ്റ്.
"ചലച്ചിത്ര മേളയുടെ വിശ്വാസ്യതയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. ജൂറി തലവനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് ഐ ആൻഡ് ബി മന്ത്രാലയത്തിന്റെ വലിയ വീഴ്ചയാണ്," എന്നും അശോക് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. 'നാദവ് ഞങ്ങളുടെ മുറിവുകളിൽ ഉപ്പ് ചേർത്തു, അതിനാൽ മാപ്പ് പറയണം," ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂറിനെ ടാഗ് ചെയ്തുകൊണ്ട് അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.
IFFI ജൂറി അംഗം
"53ാം ഐഎഫ്എഫ്ഐ യുടെ സമാപന ചടങ്ങിന്റെ വേദിയിൽ നിന്ന് ജൂറി ചെയർമാൻ നദവ് ലാപിഡ് 'കാശ്മീർ ഫയൽസ്' എന്ന സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം തികച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ഫെസ്റ്റിവൽ ഡയറക്ടർക്ക് ജൂറി ബോർഡിന്റെ ഔദ്യോഗിക അവതരണത്തിലും ഔദ്യോഗിക പത്രസമ്മേളനത്തിലും, ഞങ്ങൾ 4 ജൂറികൾ (അഞ്ചാമത്തെ ജൂറി അവരുടെ വ്യക്തിപരമായ അവശ്യത്തിന് പോകേണ്ടി വന്നു) സന്നിഹിതരായിരിക്കുകയും മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്തപ്പോൾ, ഞങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചോ അനിഷ്ടങ്ങളെക്കുറിച്ചോ ഞങ്ങൾ ഒന്നും പരാമർശിച്ചിട്ടില്ല. ഞങ്ങളുടേത് ഔദ്യോഗികമായ കൂട്ടായ അഭിപ്രായമായിരുന്നു," ഐഎഫ്എഫ്ഐ ജൂറി അംഗം സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.
എന്നാൽ ഈ വിഷയത്തിൽ, നാദവ് കൂടുതൽ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
ആരാണ് നാദവ് ലാപിഡ്?
ഇസ്രയേലിൽ സിനിമാ മേഖലയിൽ ജോലി ചെയ്തിരുന്ന ജൂത മാതാപിതാക്കളുടെ മകനായി 1975ലാണ് നാദവ് ലാപിഡ് ജനിച്ചത്. ടെൽ അവീവ് സർവകലാശാലയിൽ തത്ത്വചിന്ത പഠിച്ച അദ്ദേഹം ഇസ്രായേൽ പ്രതിരോധ സേനയിൽ നിർബന്ധിത സേവനം പൂർത്തിയാക്കി.
തത്ത്വചിന്തയിലെ നാദവിന്റെ പശ്ചാത്തലം അദ്ദേഹം നിർമ്മിക്കുന്ന സിനിമകളിൽ പ്രതിഫലിക്കുന്നു. സിനിമയുടെ വിഷയങ്ങൾ അദ്ദേഹം തന്റേതായ രീതിയിൽ സൂക്ഷ്മതയോടെയും മൂർച്ചയോടെയും കൈകാര്യം ചെയ്യുന്നു. തത്ത്വചിന്തയിൽ അപൂർവമായ കഴിവ് ഉള്ളതിനാൽ, നാദവിന്റെ സിനിമകൾ ചില ഗൗരവമേറിയ പ്രശ്‌നങ്ങൾ എടുത്തിട്ടുണ്ട്. പക്ഷേ ഡാർക്ക് കോമഡിയാണ് നാദവിന്റെ ചിത്രങ്ങളിൽ കൂടുതലും നിഴലിച്ചത്.
ഷെവലിയർ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് (കലാരംഗത്തെ സംഭാവനകളെ അംഗീകരിക്കുന്ന ഫ്രാൻസിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്ന്) സ്വീകർത്താവായ നാദവ് ലോകമെമ്പാടും വിവിധ ഫിലിം ജൂറികളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ, മുഴുനീള ഫീച്ചറുകളും ഹ്രസ്വചിത്രങ്ങളും ഉൾപ്പെടെ മൊത്തം 13 ചിത്രങ്ങൾ നാദവ് ലാപിഡ് സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം 'പോലിസ്‌മാൻ' 2011ലെ ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരവും ജറുസലേം ഫിലിം ഫെസ്റ്റിവലിൽ ഒന്നിലധികം അവാർഡുകളും നേടി.
ഇസ്രയേലിന്റെ ഭീകരവിരുദ്ധ സേനയുടെ തലവനായ പ്രധാന കഥാപാത്രത്തിലൂടെ വിവിധ പ്രമേയങ്ങൾ ഈ സിനിമ അവതരിപ്പിച്ചു. 'കിന്റർഗാർട്ടൻ ടീച്ചർ' (2014) എന്ന ചിത്രത്തിൽ, ഒരു കിന്റർഗാർട്ടൻ അദ്ധ്യാപകനും കവിത എഴുതാൻ കഴിവുള്ള കൊച്ചുകുട്ടിയും തമ്മിലുള്ള ബന്ധം മനോഹരമായി ചിത്രീകരിക്കുകയാണ് നാദവ് ചെയ്തത്. ഈ ചിത്രം കാനിൽ നടന്ന ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്കിൽ ഇടം പിടിച്ചു. ഈ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ നാദവിന്റെ 'സിനോണിംസ്' എന്ന ചിത്രവും പുരസ്കാരം നേടി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.