/indian-express-malayalam/media/media_files/uploads/2023/03/Elephant-Whisperers.jpg)
95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനനത്തില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ദ എലിഫന്റ് വിസ്പറേഴ്സും ആര്‍.ആറിലെ 'നാട്ടു നാട്ടു…' ഗാനവും പുരസ്‌കാര നേട്ടത്തിലെത്തിയത് ഇന്ത്യക്ക് അഭിമാന നിമിഷമായി. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്' പുരസ്‌കാരം നേടിയത്. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായിക. നിര്‍മ്മാണം ഗുനീത് മോംഗ.തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്‌സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
നാൽപ്പതു മിനിറ്റാണ് ഡോക്യൂമെന്ററിയുടെ ദൈർഘ്യം. പുരസ്കാരം നിറവിൽ നിൽക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
Congratulations @guneetm#KartikiGonsalves 👏🏾👏🏾👏🏾🙌🏾🙏🏾. #TheElephantWhisperers#Oscarspic.twitter.com/tQ2RhYr8P7
— Raghav Nelli (@rnelli) March 13, 2023
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അണിയറപ്രവർത്തകരോടും തന്റെ നിർമാതാവായ ഗുനീത് മോങ്കയോടും നന്ദി പറയുന്നുണ്ട് സംവിധായിക കാർത്തികി ഗോൺസാൽവസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.