ഓസ്കറിന്റെ നിറവിൽ നിൽക്കുകയാണ് ഇന്ത്യൻ സിനിമ. മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്രം, മികച്ച ഒർജിനൽ സോങ്ങ് എന്നീ വിഭാഗങ്ങളിലാണ് രാജ്യം തിളങ്ങിയത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനു വേണ്ടി എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. അതിനു ശേഷം സദസ്സിൽ കീരവാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“അക്കാദമിക്ക് നന്ദി, കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു.”
“എന്റെ മനസ്സിൽ ഒരേയൊരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ തന്നെ രാജമൗലിയുടെയും എന്റെയും കുടുംബത്തിനും. എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായി ആർ ആർ ആർ ജയിക്കണം. ഈ ലോകത്തിന്റെ നെറുകയിൽ നിൽക്കണം” കീരവാണി പറഞ്ഞു.
കാർപെന്റേഴ്സ് ബാൻഡ് തന്റെ ഇൻസ്പിരേഷനായി മാറിയതിനെ കുറിച്ചു പറഞ്ഞ കീരവാണി, വേദിയിൽ കാർപെന്റേഴ്സിന്റെ ‘ടോപ് ഓഫ് ദ വേൾഡ്’ എന്ന ആൽബത്തിലെ വരികളിൽ അൽപ്പം മാറ്റം വരുത്തി ആലപിച്ചാണ് സന്തോഷം പങ്കിട്ടത്.
മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് ഗാനത്തിന് പുരസ്കാരം ലഭിച്ചത്. മുൻപ് ഇതേ വിഭാഗത്തിൽ തന്നെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഈ ഗാനം നേടിയിരുന്നു. ലോകമെമ്പാടും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ ഗാനം നേടിയത്. യൂട്യൂബിൽ മാത്രം 125 മില്യൺ ആളുകൾ ‘നാട്ടു നാട്ടു’ ഇതിനകം കണ്ടുകഴിഞ്ഞു.