scorecardresearch

എന്റെ പേര് കുട്ടികളുടെ ജീവിതം നശിപ്പിക്കുമോയെന്ന ഭയമുണ്ട്; പഴയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ആർകെ ആരാധകർ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ആർകെ ആരാധകർ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്

author-image
Entertainment Desk
New Update
Shah Rukh Khan, aryan khan, ie malayalam

കുട്ടികളെ രക്ഷിക്കാൻ അമിതവേഗതയിൽ പോകുന്ന കാറിനുമുന്നിലും താൻ ചാടുമെന്ന് ഷാരുഖ് ഖാൻ പഴയൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ പേരും പ്രശസ്തിയും മക്കളായ ആര്യൻ, സുഹാന, അബ്റാം എന്നിവരുടെ ജീവിതത്തെ വിഴുങ്ങുമെന്ന് താൻ ഭയപ്പെടുന്നതായും അദ്ദേഹം അന്നു പറഞ്ഞിരുന്നു.

Advertisment

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ആർകെ ആരാധകർ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്. അഭിമുഖത്തിൽ തന്റെ മക്കളെ സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് ഷാരൂഖ് പറയുന്നു. കോഫി വിത്ത് കരണിന്റെ ആദ്യ സീസണിൽ നിന്നുള്ള അഭിമുഖത്തിൻ തന്റെ പ്രശസ്തി കുട്ടികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഭയമുണ്ടെന്ന് എസ്ആർകെ പറഞ്ഞു.

"നിങ്ങളുടെ ഹൃദയത്തിന്റെ ഒരു അംശം ശരീരത്തിന് പുറത്ത് കടക്കാൻ അനുവദിക്കാനുള്ള തീരുമാനമാണ് ഒരു കുട്ടി ഉണ്ടാകാനുള്ള തീരുമാനം. ഞാൻ എന്റെ ബന്ധങ്ങളെ ആളുകളുമായി ഈ രീതിയിലാണ് താരതമ്യം ചെയ്യുന്നത്. എന്റെ വളരെ അടുത്ത സുഹൃത്തിന്റെ നേരെ അമിതവേഗതയിൽ ഒരു കാർ വരികയാണെങ്കിൽ, ഞാൻ അതിന് മുന്നിൽ ചാടി അവരെ രക്ഷിക്കും. എന്റെ ഭാര്യയോ സഹോദരിയോ ആ അതിവേഗ കാറിന് മുന്നിൽ നിൽക്കുന്നുവെന്ന് കരുതുക, ഇതിൽ എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിലുപരിയായി ‍ഞാൻ 100% അവരെ രക്ഷിക്കും, എന്റെ കുട്ടികൾക്ക് നേരെ അമിതവേഗതയിൽ കാർ വരികയാണെങ്കിൽ ഞാൻ ആ കാറിന് മുന്നിൽ നിന്ന് അത് നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്."

എന്റെ ഏറ്റവും വലിയ ഭയം അവർക്ക് മുന്നിലുള്ള എന്റെ പ്രശസ്തിയാണ്. എന്റെ പേര് അവരുടെ ജീവിതത്തെ നശിപ്പിക്കും, അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല." എന്ന് ഷാരൂഖ് സ്വന്തം ശബ്ദത്തിൽ പറയുന്നത് കേൾക്കാം.

Advertisment

ഷാരൂഖ് ഖാൻ വ്യാഴാഴ്ച ആർതർ റോഡ് ജയിലിൽ എത്തി ആര്യനെ സന്ദർശിച്ചിരുന്നു. മകന്റെ അറസ്റ്റിന് ശേഷം ഇത് ആദ്യമായിട്ടാണ് ഷാരൂഖ് പൊതുവിടത്ത് എത്തുന്നത്.

Read More: ദുൽഖറിനും നിവിനുമൊപ്പം അഭിനയിക്കണം: മാതു

Aryan Khan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: