/indian-express-malayalam/media/media_files/2025/10/08/war-2-ott-release-2025-10-08-21-09-20.jpg)
War 2 OTT Release
War 2 OTT Release Date, Platform: ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘വാർ 2'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നേടിയത്. അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങിയ വാർ 2 ഇന്ന് അർധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് വാർ 2. റോ ഏജന്റ് മേജർ കബീർ ധലിവാളായി ഹൃത്വികും ജൂനിയർ എൻടിആർ വിക്രമായും കിയാര അദ്വാനി കാവ്യ ലുത്രയായുമാണ് ചിത്രത്തിലെത്തുന്നത്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് ശേഷം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ഭാഗമാണ് വാർ 2.
Also Read:മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ
ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീധര്‍ രാഘവനും, ഛായാഗ്രഹണം ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസും സംഗീത സംവിധാനം പ്രീതവുമാണ് നിര്‍വഹിക്കുന്നത്. ആദിത്യ ചോപ്രയുടേതാണ് കഥ. ടൈഗർ ഷ്രോഫിനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത, വാർ (2019 ) ബ്ലോക്ക്ബസ്റ്ററായിരുന്നു.
Also Read: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും
War 2 OTT : വാർ 2 ഒടിടി
View this post on InstagramA post shared by Netflix india (@netflix_in)
വാർ 2 ഇന്ന് അർധരാത്രി (12 AM) മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
Read More:മലയാളികൾ ട്രോളി കൊന്ന 'പരംസുന്ദരി' ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.