scorecardresearch

War 2 OTT: ഹൃത്വിക് - ജൂനിയർ എൻടിആർ ചിത്രം, വാർ 2 ഒടിടിയിലേക്ക്

War 2 OTT Release: ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് വാർ 2

War 2 OTT Release: ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് വാർ 2

author-image
Entertainment Desk
New Update
War 2 OTT

War 2 OTT Release

War 2 OTT Release Date, Platform: ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘വാർ 2'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നേടിയത്. അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങിയ വാർ 2 ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. 

Advertisment

ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് വാർ 2. റോ ഏജന്റ് മേജർ കബീർ ധലിവാളായി ഹൃത്വികും ജൂനിയർ എൻടിആർ വിക്രമായും കിയാര അദ്വാനി കാവ്യ ലുത്രയായുമാണ് ചിത്രത്തിലെത്തുന്നത്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് ശേഷം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ഭാഗമാണ് വാർ 2.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
  
ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീധര്‍ രാഘവനും, ഛായാഗ്രഹണം ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസും സംഗീത സംവിധാനം പ്രീതവുമാണ് നിര്‍വഹിക്കുന്നത്. ആദിത്യ ചോപ്രയുടേതാണ് കഥ. ടൈഗർ ഷ്രോഫിനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത, വാർ (2019 )  ബ്ലോക്ക്ബസ്റ്ററായിരുന്നു. 

Also Read: ധ്യാൻ ശ്രീനിവാസന്റെ ഐഡി ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി

War 2 OTT : വാർ 2 ഒടിടി

വാർ 2 നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ മാസം 25 മുതലോ ഓക്ടോബർ 09 മുതലോ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. 

Advertisment

Read More: അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച പർദ്ദ ഒടിടിയിൽ; ചിത്രം എവിടെ കാണാം?

OTT Jr NTR Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: