scorecardresearch

മോദിയുടെ ജീവചരിത്ര സിനിമ 'പ്രൊപ്പഗാണ്ട'യോ?: വിവേക് ഒബ്റോയ് പറയുന്നു

PM Narendra Modi: കുറേവർഷങ്ങളായി എംപി സ്ഥാനത്തേക്ക് മത്സരിക്കാനായി പല പ്രമുഖ രാഷ്ട്രീയപാർട്ടികളും എനിക്കവസരം നൽകിയിട്ടുണ്ട്, പക്ഷേ ഞാൻ അവയെല്ലാം ആദരപൂർവം നിരസിക്കുന്നു, കാരണം നിങ്ങൾക്ക് പിഎം ആകാൻ സാധിക്കുമ്പോൾ എന്തിനു എംപി ആകണം

PM Narendra Modi: കുറേവർഷങ്ങളായി എംപി സ്ഥാനത്തേക്ക് മത്സരിക്കാനായി പല പ്രമുഖ രാഷ്ട്രീയപാർട്ടികളും എനിക്കവസരം നൽകിയിട്ടുണ്ട്, പക്ഷേ ഞാൻ അവയെല്ലാം ആദരപൂർവം നിരസിക്കുന്നു, കാരണം നിങ്ങൾക്ക് പിഎം ആകാൻ സാധിക്കുമ്പോൾ എന്തിനു എംപി ആകണം

author-image
Entertainment Desk
New Update
vivek oberoi, pm narendra modi, pm narendra modi movie, pm narendra modi biopic, modi movie, modi film, modi biopic, narendra modi, narendra modi movie, Vivek Oberoi, PM Narendra Modi, വിവേക് ഒബ്‌റോയ്, പിഎം നരേന്ദ്രമോദി, PM Narendra Modi movie, PM Narendra Modi biopic, modi movie, modi film, modi biopic, Narendra Modi, Narendra Modi movie

Vivek Oberoi on PM Narendra Modi:  ഇന്ത്യൻ എക്സ്‌പ്രസ്സുമായി നടത്തിയ ഈ അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വിവേക് ഒബ്‌റോയ് സംസാരിക്കുന്നു. ചിത്രത്തിന്റെ നിർമാണത്തിന് വേണ്ടി എടുത്ത സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ കുറിച്ചും, അത് പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്ന വൈകാരികമായ അനുഭവത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു.

Advertisment

vivek oberoi, pm narendra modi, pm narendra modi movie, pm narendra modi biopic, modi movie, modi film, modi biopic, narendra modi, narendra modi movie, Vivek Oberoi, PM Narendra Modi, വിവേക് ഒബ്‌റോയ്, പിഎം നരേന്ദ്രമോദി, PM Narendra Modi movie, PM Narendra Modi biopic, modi movie, modi film, modi biopic, Narendra Modi, Narendra Modi movie

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സംബന്ധിയായ ചിത്രത്തെ നിങ്ങളെങ്ങനെ വിവരിക്കും?

അതൊരു അവിശ്വസനീയവും എന്നാൽ തീർത്തും പ്രചോദനാത്മകവുമായ ഒരു ചിത്രമാണെന്നാണ് എനിക്കു തോന്നുന്നത്. തന്റെ അമ്മ മറ്റുള്ളവരുടെ വീടുകളിൽ പാത്രം കഴുകുന്നത് കണ്ടു വളർന്നതുമുതൽ, കുട്ടികാലത്ത് ചായ വിറ്റും, കഷ്ടപ്പാട് നിറഞ്ഞ സാഹചര്യങ്ങളിൽ ജീവിച്ചും, പിൽക്കാലത്ത് പണത്തിന്റെയോ, രാഷ്ട്രീയപരമായ കുടുംബപ്പേരിന്റെയോ, അല്ലെങ്കിൽ ജാതി രാഷ്ട്രീയത്തിന്റെയോ സഹായമില്ലാതെ ഏറ്റവും പ്രചോദനം നൽകുന്ന രാഷ്ട്രീയ നേതാവായി മാറിയൊരു വ്യക്തിയുടെ കഥയാണ്. ഇന്ന് അദ്ദേഹം ആര് തന്നെയാണെങ്കിലും അത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും യോഗ്യതയും കൊണ്ടാണ്. എന്നെ സംബന്ധിച്ച് ഇതൊരു 'സ്ലംഡോഗ് മില്യണെയർ' കഥ പോലെയാണ്, അതിൽ ഭാഗ്യമാണ് കാരണമായതെങ്കിൽ ഇവിടെ കഠിനാധ്വാനമാണ് എന്നു മാത്രം.

'യുവ' മുതൽ 'നരേന്ദ്ര മോദി' വരെ നിങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ എങ്ങനെയാണ് വളർന്നത്, ഏത് ദിശയിലേക്കാണ് വളർന്നത്? 2024-ലെ തെരെഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

Advertisment

ഞാൻ ആദ്യം കാര്യങ്ങൾ വ്യക്തമാക്കട്ടെ. ഞാൻ ഒരിടത്ത് നിന്നും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നില്ല. ഇത് ചില കോളേജ് വിദ്യാർത്ഥികളുമായി നടത്തിയൊരു സംവാദത്തിൽ നിന്നും വന്നതാണ്, അത് പിന്നെ സന്ദർഭത്തിൽനിന്നും മാറ്റി ഉപയോഗപ്പെടുത്തുകയായിരുന്നു.

സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഒരു വിരമിച്ച രാഷ്ട്രീയക്കാരനാണ്. സാധാരണയായി നടൻമാർ 'അഭിനേതാവിൽ' നിന്നും 'നേതാവാകുന്നു', എനിക്ക് അത് നേരെ തിരിച്ചായിരുന്നു. ഞാൻ ഒരു വിദ്യാർഥി രാഷ്ട്രീയ നേതാവായിരുന്നു, അത് വളരെ വിജയകരമായൊരു സ്ഥാനവുമായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സഹായമില്ലാതെ ഞാൻ മുംബൈ യൂണിവേഴ്സിറ്റിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. എൻ്റെ പേരിപ്പോഴും അവിടത്തെ ബോർഡിലുണ്ട്. പിൽകാലത്ത് അതല്ല എന്റെ വഴിയെന്ന് ഞാൻ മനസിലാക്കുകയുണ്ടായി.

ഞാൻ ഇപ്പോഴും എന്റെ സാമൂഹിക സേവനം നടത്തുന്നു, ആ കാര്യത്തിൽ ഞാൻ അത്യാവേശമുള്ളൊരു വ്യക്തിയുമാണ്. ഞാൻ സിനിമകൾ ചെയുന്നു, സാമൂഹിക സേവനം എനിക്ക് സന്തോഷം നൽകുന്നു. അതിനാൽ ഞാൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല. 2019-ൽ ഉൾപ്പെടെ കുറേവർഷങ്ങളായി എംപി സ്ഥാനത്തേക്ക് മത്സരിക്കാനായി പല പ്രമുഖ രാഷ്ട്രീയപാർട്ടികളും എനിക്കവസരം നൽകിയിട്ടുണ്ട്, പക്ഷേ ഞാൻ അവയെല്ലാം ആദരപൂർവം നിരസിക്കുന്നു, കാരണം നിങ്ങൾക്ക് പിഎം ആകാൻ സാധിക്കുമ്പോൾ എന്തിനു എംപി ആകണം (ചിരിക്കുന്നു).

Read more: M Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം

മറ്റ് അഭിനേതാക്കൾ എംപി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? ഊർമിള മാടോദ്കർ ഈ വർഷം മത്സരിക്കുന്നു.

വളരെ നല്ല കാര്യമായി എനിക്ക് തോന്നുന്നു. അവരെല്ലാം തന്നെ ജനപ്രിയരാണ്, ഒരുപാടുപേർ അവരെ പിന്തുടരുന്നു. ജനങ്ങൾ പ്രതീക്ഷയോടെ അവരെ ഉറ്റുനോക്കുന്നു. ഒരുപാട്‌പേർക്ക് അവർ ആരാധ്യരാണ്. അപ്പോൾ അവർ രാഷ്ട്രീയ യുദ്ധത്തിൽ പങ്കെടുത്ത് നമ്മുടെ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നെങ്കിൽ എനിക്ക് തോന്നുന്നു ഇതൊരു നല്ല അവസരമാണ്.

ഈ ജീവചരിത്ര ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാടകീയതയെ നിങ്ങളെങ്ങനെ ന്യായീകരിക്കും?

ഞങ്ങളതിനെ ന്യായീകരിക്കുന്നില്ല. ഞങ്ങൾ ഒന്നിനെയും ന്യായികരിക്കുന്നില്ല. ഇത് സംവിധായകന്റെ സൃഷ്‌ടിപരമായ വീക്ഷണമാണ്. അദ്ദേഹത്തിന്റെ രീതിയിൽ അത് പ്രകടിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ്. എല്ലാ സംവിധായകരും, തിരക്കഥാകൃത്തുക്കളും ഫീച്ചർ സിനിമകളിൽ പ്രേക്ഷകർക്ക് വൈകാരികമായൊരു അനുഭവമുണ്ടാക്കാനായി ചെറിയ അളവിൽ നാടകീയത ഉപയോഗിക്കും. നിങ്ങളുടെ സിനിമ ഒരു ഡോക്യുമെന്ററി ആണെങ്കിലോ അല്ലെങ്കിൽ അതുപോലൊരു വിരസമായൊരു വിഷയത്തിൽ നിങ്ങൾ നിഷ്പക്ഷമായൊരു ചിത്രമെടുക്കുകയാണെങ്കിൽ കാര്യം വ്യത്യസ്തമായിരിക്കും. എന്നാൽ ഞങ്ങളുടെ സിനിമ അതല്ല. ഞങ്ങളുടെ സിനിമ നരേന്ദ്ര മോദിയുടെ ജീവിതത്തിന്റെ നിഷ്‌പക്ഷമായ അവതരണമല്ല. ഞാൻ അത് വ്യക്തമായി പറയുകയാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഹിസ്റ്റോറിക്കൽ സിനിമയല്ല എടുത്തിരിക്കുന്നത്.

ചിത്രമൊരു പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞു പ്രതിപക്ഷ പാർട്ടികൾ ചിത്രത്തിന്റെ റിലീസ് വൈകിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് പെറ്റീഷൻ നൽകിയിരുന്നു. ഇതിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?

അത് വിഷമിപ്പിക്കുന്നതും ആവശ്യമില്ലാത്തതുമായൊരു വിവാദമായിരുന്നു. അടിസ്ഥാനപരമായൊരു തത്വത്തിനായിരുന്നു അവർ എതിരെങ്കിൽ, അവരുടെ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആത്മകഥയും അവർ ഇതുപോലെ നിർത്തലാക്കിയേനെ. ഒന്നും തന്നെ ഈ രീതിയിൽ നിർത്തലാക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മളൊരു സ്വതന്ത്ര രാജ്യത്താണ് ജീവിക്കുന്നത്, എല്ലാവർക്കും സിനിമ എടുക്കാനും അത് പ്രദർശനത്തിന് എത്തിക്കാനുമുള്ള ഭരണഘടനാ അവകാശമുണ്ട് ഇവിടെ. പ്രേക്ഷകർക്ക് അത് കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്.

Read more: പിഎം നരേന്ദ്ര മോദിയുടെ റിലീസ്; അനുഗ്രഹം തേടി വിവേക് ഒബ്രോയ് സായിബാബ ക്ഷേത്രത്തില്‍

Narendra Modi Interview Vivek Oberoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: