/indian-express-malayalam/media/media_files/uploads/2021/02/vismaya-mohanlal.jpg)
മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തി. പക്ഷേ മകൾ വിസ്മയ മോഹൻലാൽ ഇതുവരെ അഭിനയത്തിലെ തന്റെ താൽപര്യം പ്രകടമാക്കിയിട്ടില്ല. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
Read More: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു
വാലന്റൈൻസ് ദിനത്തിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിസ്മയ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ സന്തോഷവാർത്ത പങ്കിട്ടത്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.
Read more: അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽ
പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു.
അഭിനയത്തിനുപുറമേ സംവിധാന രംഗത്തും കടക്കാനൊരുങ്ങുകയാണ് മോഹൻലാൽ. 'ബറോസ്' എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം മകളും പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.