അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽ

കഴിഞ്ഞ ദിവസം അനിയത്തിക്ക് ആശംസകളുമായി പ്രണവും രംഗത്തെത്തിയിരുന്നു

Mohanlal, vismaya mohanlal, വിസ്മയ മോഹൻലാൽ, pranav mohanlal, പ്രണവ് മോഹൻലാൽ, instagram, ie malayalam

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തി. പക്ഷേ മകൾ വിസ്മയ മോഹൻലാൽ ഇതുവരെ അഭിനയത്തിലെ തന്റെ താൽപര്യം പ്രകടമാക്കിയിട്ടില്ല. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. വാലന്റൈൻസ് ദിനത്തിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. ഫെബ്രുവരി 14-ന് തന്റെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറക്കുകയാണ് വിസ്മയ.

ഇപ്പോഴിതാ, മകൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. “മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന രീതിയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,” മോഹൻലാൽ കുറിച്ചതിങ്ങനെ.

It’s a proud moment for me as a father to announce the release of my daughter’s book ‘GRAINS OF STARDUST’ on the 14th of…

Posted by Mohanlal on Thursday, February 11, 2021

Read More: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു

കഴിഞ്ഞ ദിവസം വിസ്മയയുടെ പുസ്തകത്തിന് ആശംസകളും പിന്തുണയുമായി പ്രണവും രംഗത്തുവന്നിരുന്നു. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.

പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു.

 

View this post on Instagram

 

A post shared by Pranav (@pranav_mohanlal_lovers)

 

View this post on Instagram

 

A post shared by Pranav (@pranav_mohanlal_lovers)

 

View this post on Instagram

 

A post shared by Lalettan (@mohanlal__2255_)

 

View this post on Instagram

 

A post shared by Pranav (@pranav_mohanlal_lovers)

അഭിനയത്തിനുപുറമേ സംവിധാന രംഗത്തും കടക്കാനൊരുങ്ങുകയാണ് മോഹൻലാൽ. ‘ബറോസ്’ എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം മകളും പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal wishes to daughter vismaya book release grains of stardust

Next Story
സൂര്യ കോവിഡ് നെഗറ്റീവ്, വീട്ടിൽ മടങ്ങിയെത്തിയെന്ന് കാർത്തിsurya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com