/indian-express-malayalam/media/media_files/uploads/2019/06/Virus-3.jpg)
പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 'വൈറസ്'. ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസുമാണ്. ഷൂട്ടിങ് വേളയില്‍ താന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍ തൊട്ടു മുമ്പിലിരുന്ന് മൊബൈലില്‍ കുത്തിക്കളിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
Read More: 'മായാനദി' മുതൽ 'വൈറസ്' വരെ; ദർശന രാജേന്ദ്രൻ പറയുന്നു
Read More: 'ദങ്ങനെയല്ല, ദിങ്ങനെ'; 'വൈറസ്' സെറ്റിൽ ചാക്കോച്ചനും ടൊവിനോയ്ക്കും പാർവ്വതി കൊടുത്ത പണി
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സുരേഷന്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കലക്ടറായാണ് ടൊവിനോ തോമസ് എത്തുന്നത്. ഈ രംഗങ്ങള്‍ ഇരുവരും അറിയാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ചിത്രത്തില്‍ ഡോ.അന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്താണ്. പാര്‍വ്വതിക്ക് പ്രത്യേക നന്ദിയും ചാക്കോച്ചന്‍ അറിയിച്ചിട്ടുണ്ട്.
ചാക്കോച്ചന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി 'വൈറസി'ലെ മറ്റു താരങ്ങളും എത്തിയിട്ടുണ്ട്. 'ചാക്കോച്ചന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍ നീയെന്താണ് അവിടെ ചെയ്തിരുന്നത്,' എന്ന ചോദ്യവുമായി പാര്‍വ്വതി എത്തിയപ്പോള്‍ 'ചാക്കോച്ചാ...' എന്ന് നീട്ടിയൊരു വിളിയായിരുന്നു റിമാ കല്ലിങ്കലിന്റെ വക.
View this post on InstagramEnthaadey... Dr.Suresh Rajanu oru thamasha parayaan paadilley!! BTS#VIRUS
A post shared by Kunchacko Boban (@kunchacks) on
ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും ഉടന്‍ എത്തി. 'ചെറിയ വരികള്‍ ഒക്കെ ഇങ്ങനെ പഠിക്കണോ,' എന്നായിരുന്നു മുഹ്‌സിന്‍ ചോദിച്ചത്. മുഹ്‌സിന്റെ ചോദ്യത്തിനുള്ള മറുപടി നേരില്‍ കാണുമ്പോള്‍ തരാം എന്ന് ചാക്കോച്ചന്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണ്ട് ചിരിക്കുകയാണ് ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന വേഷം കൈകാര്യം ചെയ്ത സൗബിന്‍ സാഹിര്‍.
പോസ്റ്റില്‍ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്. കലക്ടര്‍ പബ്ജി കളിക്കുകയാണോ എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. മറ്റൊരാള്‍ ചാക്കോച്ചന്റെ ഡയലോഗ് പഠനത്തെ 'അഴകിയരാവണന്‍' എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ 'തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും ഞാന്‍ പെറുക്കി,' എന്ന ഡയലോഗുമായി താരതമ്യം ചെയ്തിരിക്കുകയാണ്. പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.