/indian-express-malayalam/media/media_files/uploads/2020/05/sai-pallavi-viratparavam.jpg)
‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം സായ് പല്ലവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘വിരാടപർവ്വം’. സായ് പല്ലവിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
View this post on InstagramA post shared by sai pallavi (@sai_pallavi_senthamarai) on
യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
ക്രൂരനായ ഒരു രാഷ്ട്രീയ പ്രവർത്തകനും യൗവ്വനകാലത്ത് വിദ്യാർത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ വേഷമാണ് തബു കൈകാര്യം ചെയ്യുന്നത്. തന്ത്രപ്രധാനമായൊരു വേഷത്തിൽ പ്രിയാ മണിയും ചിത്രത്തിലുണ്ട്,” ചിത്രത്തിന്റെ വക്താക്കളിൽ ഒരാൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ‘വിരാടപർവ്വം’.
“‘വിരാടപർവ്വം’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. ഒരു എക്സ്‌ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം,” ചിത്രത്തിന്റെെ വക്താവ് വ്യക്തമാക്കുന്നു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.