Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

Happy Birthday Sai Pallavi: അന്ന് ശ്രീദേവിയായി ചുവടുവെച്ചവൾ, ഇന്ന് തെന്നിന്ത്യയുടെ സ്വന്തം ‘റൗഡി ബേബി’; പിറന്നാൾ നിറവിൽ സായ് പല്ലവി

Happy Birthday Sai Pallavi: ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്

sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam

Happy Birthday Sai Pallavi: ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സായ് പല്ലവിയുടെ 29-ാം ജന്മദിനമാണ് ഇന്ന്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.

ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

“ഞാനെന്റെ ജീവിതത്തിൽ മേക്കപ്പ് ഉപയോഗിക്കാറില്ല. എന്താണോ ഞാൻ അതുപോലെ തന്നെ ഞാനെന്നെ സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ അത്തരം സാധനങ്ങളൊന്നും ഉപയോഗിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. സൺ സ്ക്രീൻ ലോഷനും ഐ ലൈനറും മാത്രമാണ് ഞാൻ ഉപയോഗിക്കന്നത്. അടുത്തിടെ ഒരു മാഗസിൻ ഷൂട്ടിനു വേണ്ടിയാണ് മേക്കപ്പ് ഒക്കെ ഉപയോഗിച്ചത്. സിനിമകളുടെ കാര്യത്തിലും സംവിധായകൻ മേക്കപ്പ് ആവശ്യപ്പെടുന്നുവെങ്കിൽ ഞാൻ നിഷേധിക്കാറില്ല, പക്ഷേ ആത്യന്തികമായി അതത്ര പ്രധാനമല്ല. നിങ്ങൾ ആരാണ്, നിങ്ങൾ എന്തു ചെയ്യുന്നു എന്നതൊക്കെയാണ് സൗന്ദര്യം,” സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പം വ്യക്തമാക്കി കൊണ്ട് സായ് പല്ലവി പറഞ്ഞതിങ്ങനെ. ദ ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ്.

sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam
sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam

‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം ‘വിരാടപർവ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായ് പല്ലവിയുടേതായി ഇനി വരാനുള്ളത്. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി​ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയുടെ നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം ‘എൻ ജി കെ’യാണ് റിലീസിനൊരുങ്ങുന്ന സായ് പല്ലവി ചിത്രം. രകുല്‍ പ്രീത് സിങും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് ‘എൻ ജി കെ’ നിർമ്മിക്കുന്നത്.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി/

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sai pallavi birthday best photos dance videos

Next Story
ദയവായി തിരിച്ചുവരൂ; ഇർഫാന്റെ വേർപാടിൽ തകർന്ന് ദീപികDeepika Padukone, ദീപിക പദുക്കോൺ, Piku, പികു, ഇർഫാൻ ഖാൻ, Irrfan Khan Piku film completes 5 years, Deepika shares heartfelt note on co-star Irrfan Khan, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com