scorecardresearch

വിഹാൻ, ഒന്ന് പോസ് ചെയ്യാമോ; മകനെ ചിരിപ്പിച്ച കഥ പറഞ്ഞ് വിനീത്

ഒരു പടമെടുക്കാൻ മകനെ ചിരിപ്പിച്ചതെങ്ങനെയെന്ന് വിനീത് ശ്രീനിവാസൻ

ഒരു പടമെടുക്കാൻ മകനെ ചിരിപ്പിച്ചതെങ്ങനെയെന്ന് വിനീത് ശ്രീനിവാസൻ

author-image
Entertainment Desk
New Update
Vineeth Sreenivasan, Vineeth Sreenivasan wife, Vineeth Sreenivasan wife divya, vineeth sreenivasan divya photos, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan, sreenivasan, iemalayalam, ഐഇ മലയാളം

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരാളാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമാ രംഗത്ത് ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. ഒപ്പം മലയാള സിനിമയിൽ എല്ലാവരും ഇഷ്ടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും കൂടിയാണ് വിനീത് ശ്രീനിവാസൻ.

Advertisment

മലയാള സിനിമയിൽ ചെറിയ ഇടവേളകൾ നൽകിയാണ് വിനീത് പ്രത്യക്ഷപ്പെടുക. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് അത്രയും ഇടവേള അദ്ദേഹം നൽകാറില്ല. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ മകൻ വിഹാൻറെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിനീത് ഇപ്പോൾ.

Read More: 'ഇരുളിലെ വെളിച്ചം'; ദിവ്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് വിനീത്

വിഹാന്റെ മൂന്ന് ഭാവത്തിലുള്ള ചിത്രങ്ങളാണ് വിനീത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചത്. മൂന്ന് ചിത്രങ്ങൾക്കുമായുള്ള രസകരമായ അടിക്കുറിപ്പും വിനീത് ഈ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു.

Advertisment

"1. ഹേയ് വിഹാൻ, തനിക്ക് ഒരു ഫൊട്ടോയ്ക്ക് പോസ് ചെയ്യാൻ കഴിയുമോ? 2. അല്ല, ഉണ്ടാക്കിച്ചിരിയല്ല വേണ്ടത്. 3. ശരി, ഞാൻ ഇപ്പോൾ നിന്നെ ഇക്കിളിയാക്കട്ടെ" എന്നാണ് വിനീതിന്റെ അടിക്കുറിപ്പ്.

Read More: ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി ദിവ്യ പറഞ്ഞു, കുഞ്ഞു വരാറായി എന്ന്; മകളുടെ ജനനകഥ പറഞ്ഞു വിനീത്

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന 'ഹൃദയം' ആണ് വിനീതിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രം വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്.

Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: