scorecardresearch

'ഇരുളിലെ വെളിച്ചം'; ദിവ്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് വിനീത്

തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്

തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്

author-image
Entertainment Desk
New Update
'ഇരുളിലെ വെളിച്ചം'; ദിവ്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് വിനീത്

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരാളാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമാ രംഗത്ത് ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. ഒപ്പം മലയാള സിനിമയിൽ എല്ലാവരും ഇഷ്ടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും കൂടിയാണ് വിനീത് ശ്രീനിവാസൻ.

Advertisment

മലയാള സിനിമയിൽ ചെറിയ ഇടവേളകൾ നൽകിയാണ് വിനീത് പ്രത്യക്ഷപ്പെടുക. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് അത്രയും ഇടവേള അദ്ദേഹം നൽകാറില്ല. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു കുടുംബ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത്.

Read Also: തൊഴിലാളി ദിനത്തിൽ അപ്പനൊരു ആഗ്രഹം; സാധിച്ചു കൊടുത്ത് പെപ്പെ

തന്റെ പ്രിയ കൂട്ടുക്കാരിയും ജീവിത സഖിയുമായ ദിവ്യയുടെയും മകളുടെയും ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. 'ലൈറ്റ് ഇൻ ദി ഡാർക്‌നെസ്സ്' എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകിയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിഷ്കളങ്കമായി ചിരിക്കുന്ന മകളും, മകളെ കളിപ്പിക്കുന്ന അമ്മ ദിവ്യയുമാണ് ചിത്രത്തിൽ. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.

Advertisment

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന 'ഹൃദയം' ആണ് വിനീതിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രം വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്.

Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: