scorecardresearch

'രോമാഞ്ചം' എഫക്റ്റ് അങ്ങ് 'തങ്കലാൻ' സെറ്റിലും; വൈറലായി വീഡിയോ

'തങ്കലാൻ' സെറ്റിലെ വെറൈറ്റി പാക്ക് അപ്പ് വീഡിയോ

'തങ്കലാൻ' സെറ്റിലെ വെറൈറ്റി പാക്ക് അപ്പ് വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vikram| Malavika Mohanan| Arjun Ashokan

'തങ്കാലൻ' സെറ്റിലെ വിശേഷങ്ങളുമായി അണിയറപ്രവർത്തകർ, Source/Twitter

2023ലെ ആദ്യ ഹിറ്റ് ചിത്രമാണ് സൗബിൻ ഷാഹീർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രോമാഞ്ചം.' ചിത്രത്തിൽ അർജുൻ അശോകൻ സ്ഥിരമായി ചെയ്യുന്ന ഒരു മാനറിസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലെ ട്രോളുകളിലും റീലുകളിലൂടെയും ഇത് യുവാക്കൾക്കിടയിൽ വളരെയധികം ആഘോഷിക്കപ്പെട്ടു. അങ്ങനെ അർജുൻ അശോകൻ ചിത്രത്തിൽ അവതരിപ്പിച്ച ആക്ഷൻ ഇപ്പോഴിതാ 'തങ്കലാൻ' സെറ്റിലുമെത്തിയിരിക്കുകയാണ്.

Advertisment

വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'തങ്കലാൻ'. ചൊവ്വാഴ്ച്ചയായിരുന്നു ഷൂട്ടിന്റെ അവസാന ദിവസം. ചിത്രത്തിലെ അണിയറപ്രവർത്തകരും താരങ്ങളും അവസാന ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇതേ മാനറിസം ചെയ്യുന്നതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. താരങ്ങളായ മാളവികയെയും വിക്രമിനെയും വീഡിയോയിൽ കാണാം.

Advertisment

സംവിധായകനും വിക്രമിനും നന്ദി പറഞ്ഞ് മാളവികയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. വേറിട്ട ലുക്കിലാണ് കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടത്. രക്തവും വിയർപ്പും കണ്ണുനീരും ഒരു ചിത്രമാകുമെങ്കിൽ അത് ഇതായിരിക്കുമെന്നാണ് മാളവിക കുറിച്ചത്.

"വളരെ അപ്രതീക്ഷിതമായ ഒരു സമയത്ത് എന്നെ തേടിയെത്തിയ ചിത്രമാണിത്. ശാരീരികമായും മാനസികമായും വൈകാരികമായും ഒരുപാട് പരീക്ഷണങ്ങളിലൂടെ ഞാൻ കടന്നു പോയി. പ്രതിഭാശാലികളായ താരങ്ങൾക്കൊപ്പം പ്രവൃത്തിക്കാൻ സാധിച്ച ദിനങ്ങളായിരുന്നത്. കലാപരമായി പാ രഞ്ജിത്തും വിക്രം സറും എന്നെ ഏറെ സ്വാധീനിച്ചു. ഇനി ഇതിനെ മാച്ച് ചെയ്യാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല," മാളവികയുടെ വാക്കുകളിങ്ങനെ.

പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. കൊലാർ സ്വർണ ഘനിയിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'തങ്കലാൻ.' ബ്രിട്ടീഷ് ഭരണ കാലത്താണ് കഥ നടക്കുന്നതെന്നാണ് മേക്കിങ്ങ് വീഡിയോയിലൂടെ വ്യക്തമായത്. വിക്രമിനെ കൂടാതെ ജ്ഞാൻവേൽരാജ, പശുപതി, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയൽ കാൾതാഗിരോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2024ൽ ചിത്രം റിലീസിനെത്തും.

Vikram Malavika Mohanan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: