/indian-express-malayalam/media/media_files/uploads/2020/12/vijay-master.jpg)
തമിഴ് നടൻ വിജയ് പകർത്തിയ സെൽഫി ഈ വർഷം ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ദളപതിയുടെ സെൽഫിക്കുള്ളത്.
തന്റെ വരാനിരിക്കുന്ന ചിത്രമായ മാസ്റ്ററിന്റെ നെയ്‌വേലി സെറ്റിൽ നിന്ന് ഫെബ്രുവരിയിലാണ് വിജയ് സെൽഫി പോസ്റ്റ് ചെയ്തത്. ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളൊരു സെൽഫി എന്നതിനപ്പുറം 30 ദശലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ട്വിറ്ററിൽ ഒരു പ്രസ്താവന എന്ന തരത്തിൽ കൂടിയാണ് വിജയ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
ഈ വർഷം ആദ്യം തന്റെ മുൻ ചിത്രമായ ബിഗിലിന്റെ ബോക്സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് വിജയ് ആദായനികുതി റെയ്ഡിന് വിധേയനായിരുന്നു. എജിഎസ് എന്റർപ്രൈസസ്, ഫിനാൻസിയർ അൻബു ചെസിയാൻ എന്നിവരുടെ സ്വത്തുക്കളിലും ഐടി റെയ്ഡുകൾ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി വിജയ്‌യെ ചെന്നൈയിലെ വസതിയിലേക്ക് കൊണ്ടുവരാൻ മാസ്റ്ററിന്റെ നെയ്‌വേലിയിലെ ചിത്രീകരണവും ഉദ്യോഗസ്ഥർ തടസപ്പെടുത്തി.
Read More: 'മാസ്റ്റർ' ഒടിടി റിലീസിനില്ലെന്ന് നിർമാതാക്കൾ
താൻ നേരിട്ട ബുദ്ധിമുട്ടുകളും തന്റെ നിരപരാധിത്തവും ആരാധകരുടെ പിന്തുണയും വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയായിട്ടാണ് വിജയ് ട്വീറ്റ് ചെയ്ത സെൽഫി വിലയിരുത്തപ്പെട്ടത്.
വിജയ് നിലവിൽ മാസ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രം പൊങ്കൽ അവധിക്കാലത്ത് തിയേറ്ററുകളിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത് തള്ളി അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
“നാം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നിങ്ങൾ എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മാസ്റ്റർ തിയേറ്ററുകളിൽ ആഘോഷിക്കാനുള്ള ആവേശത്തിലാണ് നിങ്ങളെന്ന് മനസിലാക്കുന്നു. നിങ്ങളെ പോലെ ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനാൽ അതേക്കുറിച്ച് വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പ്രമുഖ ഒടിടി സേവന ദാതാവിൽ നിന്നും വലിയ ഓഫർ ലഭിച്ചിരുന്നു എങ്കിലും ഞങ്ങൾ തിയേറ്റർ റിലീസാണ് ഇഷ്ടപ്പെടുന്നത്. ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയേറ്റർ ഉടമകൾ ഞങ്ങളോടൊപ്പം നിൽക്കണമെന്നും പിന്തുണ നൽകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഒരു നല്ല വാർത്തയുമായി ഉടൻ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി തുടരുക, ”എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ സേവ്യർ ബ്രിട്ടോ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാസ്റ്ററിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us