scorecardresearch

നായകനായി വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി; 'ഫീനിക്സ്' തിയേറ്ററുകളിലേക്ക്

നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുള്ള സൂര്യ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഫീനിക്സ്

നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുള്ള സൂര്യ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഫീനിക്സ്

author-image
Entertainment Desk
New Update
Phoenix Tamil Movie

Phoenix Release Date

നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന 'ഫീനിക്സ്' തിയേറ്ററുകളിലേക്ക്. ജൂലൈ നാലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ.കെ ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. ആക്ഷൻ കൊറിയോഗ്രാഫറായ അനൽ അരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

Also Read: പരാതിക്കാരായ ഞങ്ങളോട് പൊലീസ് മോശമായി പെരുമാറി; പൊട്ടിക്കരഞ്ഞ് രേണു സുധി

സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും മുൻപ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ  ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. 

Also Read: വഞ്ചനാ കേസ്; സൗബിൻ അടക്കം മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് മുൻകൂര്‍ ജാമ്യം

Advertisment

സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം വേൽരാജ്, എഡിറ്റിങ് പ്രവീൺ കെ.എൽ, ആക്ഷൻ അനൽ അരശ്, ആർട്ട് മദൻ, ക്യാമറ  ബാബ ഭാസ്കർ, മേക്കപ്പ്  രംഗസ്വാമി, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവർ കൈകാര്യം ചെയ്യുന്നു.

Read More:വാട്ട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചു, നിരന്തരം ശല്യം ചെയ്തു, ഒടുവിൽ ഞാൻ അയാളെ തല്ലി: വെളിപ്പെടുത്തി ചിലങ്ക

Tamil Films Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: