scorecardresearch

പരാതിക്കാരായ ഞങ്ങളോട് പൊലീസ് മോശമായി പെരുമാറി; പൊട്ടിക്കരഞ്ഞ് രേണു സുധി

അപവാദ പ്രചരണം നടത്തിയ വ്ളോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ദേഷ്യപ്പെട്ടതെന്ന് രേണു സുധി പറഞ്ഞു

അപവാദ പ്രചരണം നടത്തിയ വ്ളോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ദേഷ്യപ്പെട്ടതെന്ന് രേണു സുധി പറഞ്ഞു

author-image
Entertainment Desk
New Update
Renu Sudhi Police Complaint

ചിത്രം: ഇൻസ്റ്റഗ്രാം

പൊലീസുകാർ അപമര്യാദയായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിലെ വൈറൽ താരമായ രേണു സുധി. പരാതി നൽകാനെത്തിയപ്പോൾ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളോട് ദേഷ്യപ്പെട്ടെന്നും ആർക്കെതിരെയാണോ പരാതി പറഞ്ഞത്, അവരെ ന്യായീകരിച്ചെന്നും രേണു സുധി ആരോപിച്ചു. 

Advertisment

പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞുകൊണ്ടു പറയുന്ന രേണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ വ്ളോഗർക്കെതിരെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടതെന്നാണ് രേണു പറയുന്നത്.

Also Read: കിണ്ണനും ഹരിയും പിന്നെ മീരയും; ഹരികൃഷ്ണൻസ് റീലിൽ ജൂഹിചൗളയായി രേണു സുധി

Advertisment

'പരാതി ഇവിടെ തീർക്കാൻ പറ്റില്ല, കോടതിയിൽ പോകാനാണ് പൊലീസുകാർ പറഞ്ഞത്. ഞങ്ങളോട് ദേഷ്യപ്പെടുകയായിരുന്നു. രണ്ടു സ്ത്രീകൾ എന്നു പോലും നോക്കാതെ ദേഷ്യപ്പെട്ടു. അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നാണ് പറയുന്നത്,' രേണു ആരോപിച്ചു. ഇനി കോടതിയിൽ പോകാനാണ് തീരുമാനമെന്നും രേണു സുധി പറഞ്ഞു.

Also Read: സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്: രേണു സുധി

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലുള്ള മകൻ രാഹുലും ( കിച്ചു) രേണുവിനൊപ്പമാണ് താമസം.

Read More: അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ

Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: