/indian-express-malayalam/media/media_files/uploads/2023/04/Vijay-Sethupati.png)
തമിഴകത്തെ ശ്രദ്ധേയരായ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. വേറിട്ടൊരു വഴിയിലൂടെ സഞ്ചരിച്ച് തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത നടൻ. മക്കൾ സെൽവൻ എന്ന് തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് വിജയ് സേതുപതി തന്നെയാണ് വീഡിയോ പങ്കുവച്ചത്.
ഒരു കുട്ടി ആരാധകൻ താരത്തെ കാണാൻ എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയോട് വിശേഷങ്ങളൊക്കെ ചോദിക്കുകയാണ് കുട്ടി. വീട്ടിൽ ആരൊക്കെയുണ്ടെന്നും സഹോദരങ്ങളെ കുറിച്ചുമൊക്കെ വിജയ് സേതുപതിയും ചോദിക്കുന്നുണ്ട്.
മിഠായി നൽകുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതുമായി ഓടി പോകുന്ന കുട്ടിയെ തിരികെ വിളിച്ച് ഉമ്മ ചോദിക്കുകയാണ് വിജയ് സേതുപതി. ഈ വീഡിയോ കണ്ട ശേഷം താരത്തിന്റെ ആരാധകനായി മാറി എന്ന് അനവധി ആളുകൾ കമന്റു ചെയ്തിട്ടുണ്ട്.
വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വിടുതലൈ' ആണ് വിജയ് സേതുപതിയുടെ അവസാനം റിലീസിനെത്തിയ ചിത്രം. മേരി ക്രിസ്മസ്, മുംബൈകർ, ജവാൻ എന്നീ ഹിന്ദി ചിത്രങ്ങളുടെ തിരക്കിലാണിപ്പോൾ സേതുപതി. 'ജവാനി'ൽ ഷാരൂഖ് ഖാൻ, നയൻതാര എന്നിവർക്കൊപ്പമായിരിക്കും സേതുപതിയെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us