/indian-express-malayalam/media/media_files/uploads/2018/12/Vijay-Sethupathi-look-in-Sye-Raa-Narasimha-Reddy.jpg)
തമിഴകത്തിന്റെ പ്രിയ താരം വിജയ് സേതുപതി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'സൈരാ നരസിംഹ റെഡ്ഡി'. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് മക്കള്‍ സെല്‍വന്‍ എന്ന് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി തെലുങ്കില്‍ എത്തുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'സൈരാ നരസിംഹ റെഡ്ഡി' നിര്‍മ്മിക്കുന്നത് രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്.
ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന 'സൈരാ നരസിംഹ റെഡ്ഡി'യിലെ വിജയ് സേതുപതിയുടെ ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്. ലീക്ക് ആയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ്.
A post shared by MakkalSelvan(VJSFC.OFFICIAL) (@senthilkumar_msvs) on
A post shared by Nagenddrra Somisetty (@nagendrababu57) on
രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീത സംവിധാനം എ.ആര്‍.റഹ്മാന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.
Read More: രാജകുമാരിയായി നയന്‍താര: 'സൈരാ നരസിംഹ റെഡ്ഡി'ഫസ്റ്റ് ലുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.