നയന്‍താരയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആരാധകര്‍ക്ക് വിരുന്നായി പുതിയ ചിത്രം ‘സൈരാ നരസിംഹ റെഡ്ഡി’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്‌. തെലുങ്ക്‌ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് ‘സൈരാ നരസിംഹ റെഡ്ഡി’.

Read More: Happy Birthday Nayanthara: തെന്നിന്ത്യയുടെ താരറാണി, നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍

Nayanthara in Syeraa Narasimha Reddy poster

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്‌. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്.  കിച്ചാ സുദീപ്, വിജയ്‌ സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.  സംഗീത സംവിധാനം എ.ആര്‍.റഹ്മാന്‍.  തെലുങ്ക്‌, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.

തമിഴ്, തെലുങ്ക്‌, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍താര ഇതാദ്യമായാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നത്.  ഈ ചിത്രം കൂടാതെ മമ്മൂട്ടി, കമൽഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും നയന്‍സ് അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook