/indian-express-malayalam/media/media_files/uploads/2022/02/vijay-1.jpg)
അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച് വിജയ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലുള്ള പുനീതിന്റെ സ്മൃതി മണ്ഡപത്തിലാണ് വിജയ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. 2021 ഒക്ടോബർ 29 നാണ് ഹൃദയാഘാതത്തെ തുടർന്ന് 46 കാരനായ പുനീത് മരണമടഞ്ഞത്.
തമിഴകത്തെ സൂപ്പർ താരങ്ങളായ സൂര്യ, ശിവകാത്തികേയൻ, വിജയ് സേതുപതി അടക്കമുള്ളവർ നേരത്തെ പുനീതിന്റെ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ദിവസവും നൂറുകണക്കിന് പേർ പുനീതിന്റെ സ്മാരകത്തിൽ എത്തുന്നുണ്ട്.
ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നഡ സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നഡ താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്.
കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ 'ബെറ്റെഡ ഹൂവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നഡ ചിത്രങ്ങളിൽ പുനീത് അഭിനയിച്ചിട്ടുണ്ട്. ‘യുവരത്ന’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്. മരണത്തിനു മുന്‍പായി പുനീത് അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസ്' മാര്‍ച്ച് 17 ന് റിലീസിനൊരുങ്ങുകയാണ്.
Read More: വോട്ട് ചെയ്യാനെത്തി വിജയ്; പോളിങ് ബൂത്തിൽ ജനക്കൂട്ടം, ക്ഷമ ചോദിച്ച് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us