/indian-express-malayalam/media/media_files/EOUWVjZZGbNM5yWs2htH.jpg)
Film News: നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയകാന്തിന് അന്ത്യോപചാരം അർപ്പിച്ച് നടൻ വിജയ്. സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഹൃദയസ്പർശിയായ വീഡിയോയിൽ, മുഖത്ത് പതിഞ്ഞ സങ്കടത്തോടെ, വിജയ് വിജയകാന്തിന്റെ ഭൗതികശരീരത്തിൽ ഒരു റീത്ത് വെക്കുന്നത് കാണാം. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയെ ആശ്വസിപ്പിക്കുന്നതും.
രാത്രി ഏറെ വൈകിയാണ് വിജയ്, വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. വലിയ തിരക്കുകൾക്കിടയിലൂടെ, ബദ്ധപ്പെട്ടാണ് താരം ഭൗതിക ശരീരത്തിന് അരികിൽ എത്തിയത്.
തമിഴകത്തിന്റെ പ്രിയപ്പെട്ട 'ക്യാപ്റ്റൻ'
ഇന്നലെയാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട 'ക്യാപ്റ്റൻ' വിജയകാന്ത് അന്തരിച്ചത്. ആരോഗ്യപ്രശ്ങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിനു കോവിഡ് ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്. ആരാധകരെ ത്രസിപ്പിച്ച ആക്ഷൻ ഹീറോ എന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തിലെയും അതികായന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്.
തന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ താരപ്രഭാവം ശ്രദ്ധിച്ച വിജയുടെ അച്ഛനും സംവിധായനുമായ ചന്ദ്രശേഖർ, അത് പോലെ ഒരു ആരാധകവൃന്ദം തന്റെ മകൻ താരമാകുമ്പോൾ ഉണ്ടാവണം എന്ന് ആശിച്ചു. തുടർന്ന്, അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിൽ വിജയകാന്തിന്റെ അനുജനായി മകൻ വിജയിനെ അവതരിപ്പിച്ചു.
Read Here
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- സിനിമ ലൊക്കേഷനുകളിൽ സോഷ്യലിസം നടപ്പാക്കിയ മനുഷ്യസ്നേഹി: ക്യാപ്റ്റന് കണ്ണീരോടെ വിട
- നടനും നാടക സംവിധായകനുമായ പ്രശാന്ത് നാരായണൻ വിടവാങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.