scorecardresearch

തങ്കമനസ്: 'ബിഗിൽ' ടീമിന് സ്വർണ്ണമോതിരം സമ്മാനിച്ച് വിജയ്

'ബിഗിൽ' എന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലിൽ വിജയ്‌ നേരിട്ട് അണിയിക്കുകയായിരുന്നു.

'ബിഗിൽ' എന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലിൽ വിജയ്‌ നേരിട്ട് അണിയിക്കുകയായിരുന്നു.

author-image
Entertainment Desk
New Update
thalapathy vijay, bigil, ie malayalam

വിജയ്‌യുടെ 'ബിഗിൽ' സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് 'ഇളയദളപതി' ആരാധകർ. സിനിമയുടെ ഷൂട്ടിങ് 95 ശതമാനത്തോളം കഴിഞ്ഞിരിക്കുകയാണ്. ഇനി രണ്ടു മാസം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ്. ദീപാവലി റിലീസായാണ് 'ബിഗിൽ' തിയേറ്ററുകളിലെത്തുക

Advertisment

തന്റെ ഓരോ സിനിമയുടെയും ഷൂട്ടിങ് കഴിയുന്ന അവസാന ദിവസം വിജയ് ക്രൂ അംഗങ്ങൾക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകാറുണ്ട്. ഇത്തവണയും വിജയ് അത് ആവർത്തിച്ചു. സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ അവസാന ദിവസം 'ബിഗിൽ' സിനിമയ്ക്കൊപ്പം പ്രവർത്തിച്ച 400 പേർക്ക് സ്വർണ മോതിരമാണ് വിജയ് നൽകിയത്. 'ബിഗിൽ' എന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലിൽ വിജയ്‌ നേരിട്ട് അണിയിക്കുകയായിരുന്നു.

Advertisment

ഫുട്ബോളിനെ ആസ്പദമാക്കിയുളള 'ബിഗിൽ' സിനിമയിൽ ഫുട്ബോൾ താരങ്ങളായി വേഷമിട്ടവർക്ക് തന്റെ കയ്യൊപ്പോടുകൂടിയ ഫുട്ബോളും വിജയ് സമ്മാനിച്ചിടുണ്ട്. ഇതിന്റെ ചിത്രങ്ങൾ 'ബിഗിൽ' സിനിമയ്ക്കൊപ്പം പ്രവർത്തിച്ചവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: വിജയ്‌യുടെ ബിഗിലിലെ ‘സിങ്കപ്പെണ്ണേ’ ഗാനം ട്രെൻഡാവുന്നു

ഹിറ്റ് ചിത്രങ്ങളായ തെറിയ്ക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് 'ബിഗിൽ'. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്.

വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. എ.ആർ.റഹ്മാനാണ് സംഗീതം.

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: