ദളപതി വിജയ്‌യുടെ ബിഗിൽ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു. ‘സിങ്കപ്പെണ്ണേ’ എന്ന ഗാനം പുറത്തുവന്നു മണിക്കൂറുകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി. ഈ ഗാനം സമർപ്പിച്ചിരിക്കുന്നത് എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. എ.ആർ.റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം പാടിയത് റഹ്മാനും സാഷ തിരുപതിയും ചേർന്നാണ്. വരികൾ വിവേകിന്റേതാണ്.

Read More: ഇനി കളി മൈതാനത്ത്; ഫുട്‌ബോള്‍ കഥയുമായി വിജയ്-ആറ്റ്‌ലി-നയന്‍താര കൂട്ടുകെട്ട്

ഹിറ്റ് ചിത്രങ്ങളായ തെറിയ്ക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ബിഗിൽ. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്.

വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook