/indian-express-malayalam/media/media_files/uploads/2022/09/nayanthara.jpg)
തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻതാര. അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.
നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് വിഘ്നേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "പ്രിയപ്പെട്ട ഓമനകുര്യൻ, ജന്മദിനാശംസകൾ. എന്റെ മറ്റൊരു അമ്മ. ഞാൻ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു," അമ്മയുടെ നെറുകയിൽ ഉമ്മ വയ്ക്കുന്ന ചിത്രം ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചു.
എത്ര തിരക്കിനിടയിലും അമ്മയുടെ ജന്മദിനം ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും മറക്കാറില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.