/indian-express-malayalam/media/media_files/uploads/2019/11/nayanthara-vignesh-shivan.jpg)
നവംബർ 18ന് അതായത്, ഇന്നലെയായിരുന്നു തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 35ാം ജന്മദിനം. നയൻതാരയും വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷിച്ചത് അമേരിക്കയിലായിരുന്നു. തന്റെ ജീവിതത്തിന്റെ സ്നേഹത്തിന്, പ്രണയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.
Read More: ഇതായിരുന്നു തുടക്കം; നയന്‍താര ആദ്യം മുഖം കാണിച്ചത് മിനിസ്‌ക്രീനില്‍, വീഡിയോ
"എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. എപ്പോഴും എന്നതു പോലെ സത്യസന്ധയും ധീരയും ശക്തയും അഭിലാഷമുള്ളവളും അച്ചടക്കമുള്ളവളും ആത്മാർത്ഥതയുള്ളവളും കഠിനാധ്വാനിയും ദൈവഭക്തയുമായിരിക്കുക. ജീവിതത്തിലും തൊഴിലിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കൊപ്പം പങ്കുവയ്ക്കാൻ സാധിക്കുന്നതിൽ ആവേശവും സന്തോഷവും അഭിമാനവുമുണ്ട്. എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു," വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. ഒപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
View this post on InstagramA post shared by Vignesh Shivan (@wikkiofficial) on
തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.
Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര
അടുത്തിടെ ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.