scorecardresearch

ഈ ആകാശവും, അവളുടെ ചിരിയും സ്വപ്നതുല്യം; പ്രണയപൂർവ്വം നയൻതാരയും വിഘ്നേഷും

നയൻതാരയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ന്യൂയോർക്കിൽ എത്തിയത്

നയൻതാരയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ന്യൂയോർക്കിൽ എത്തിയത്

author-image
Entertainment Desk
New Update
Nayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Nayanthara birthday, നയൻതാരയുടെ ജന്മദിനം, Naanum Rowdydhaan, nayanhara tirumala, നയൻതാര തിരുമല, Naanum Rowdythaan, നാനും റൗഡി താൻ, Vijay Sethupathi, വിജയ് സേതുപതി, Nayanthara photos, നയൻതാര ചിത്രങ്ങൾ, Nayanthara Vignesh Shivan photos, ie malayalam, ഐഇ മലയാളം

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ​ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. അവധി ആഘാഷിക്കാൻ രണ്ടു പേരും ഇപ്പോൾ​ അമേരിക്കയിലാണ്.

Advertisment

നവംബർ 18ന് അതായത് നാളെ നയൻതാരയുടെ പിറന്നാളാണ്. തന്റെ പ്രിയപ്പെട്ടവളുടെ 35ാം ജന്മദിനം ആഘോഷിക്കാനാണ് നയൻസിനേയും കൂട്ടി വിഘ്നേഷ് അമേരിക്കയിൽ എത്തിയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാൻ ഇടയ്ക്കിടെ എത്തുന്ന ഇടം കൂടിയാണ് അമേരിക്ക.

Advertisment

കഴിഞ്ഞ ദിവസം അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് സിനിമാ നിർമ്മാതാവുമായ ബോണി കപൂറിനും മകൾ ഖുഷി കപൂറിനുമൊപ്പം പുറത്തു നിന്ന് അത്താഴ വിരുന്ന് കഴിഞ്ഞതിന് ശേഷമുള്ള ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.

Read More: നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ബോണി കപൂറും ഖുഷിയും

‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

അടുത്തിടെ ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർ‌ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: