തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും ക്യൂട്ടായ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഓരോ തവണയും തന്റെ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് പങ്കുവയ്ക്കുമ്പോഴും സോഷ്യൽ മീഡിയ ഇരുവരെയും സ്നേഹം കൊണ്ട് പൊതിയാറുണ്ട്. ആ ചിത്രങ്ങളിലൊക്കെയും പരസ്പരം തങ്ങളെത്ര സ്നേഹിക്കുന്നുവെന്ന് നയൻസിന്റെയും വിഘ്നേഷിന്റെയും കണ്ണുകളിൽ കാണാനുമാകും. ഇത്തവണ ന്യൂയോർക്കിൽ നയൻസിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്.

Read More: ആ ‘യെസ്’ ജീവിതം മാറ്റി മറിച്ചു, നന്ദി തങ്കമേ ; നയൻതാരയോട് വിഘ്നേഷ്

എന്നാൽ ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡ് നിർമാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറിനും അദ്ദേഹത്തിന്റെ മകൾ ഖുഷി കപൂറിനും ഒപ്പമുള്ള ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. അത്താഴവിരുന്നിന് ശേഷം ന്യൂയോർക്ക് നഗരത്തിൽ നിന്നെടുത്ത ചിത്രമാണിത്.

അവധി ആഘോഷിക്കാൻ നയൻതാരയും വിഘ്നേഷും എപ്പോഴും ഓടിയെത്തുന്ന ഒരിടം കൂടിയാണ് അമേരിക്ക. ഇത്തവണ അവർ ന്യൂയോർക്കിൽ അവധിക്കാലം ആഘോഷിക്കുന്നതു ബോണി കപൂറിനും മകൾ ഖുഷി കപൂറിനുമൊപ്പമാണ്.

നവംബർ 11ന് ജന്മദിനം ആഘോഷിച്ച ബോണി കപൂർ ഒരു ഇടവേളയെടുത്ത് മകൾ ഖുഷിക്കൊപ്പം അമേരിക്കയിലേക്ക് പോയതാണ്.

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Boney Kapoor, ബോണി കപൂർ, Khushi Kapoor, ഖുഷി കപൂർ, Naanum Rowdydhaan, Naanum Rowdythaan, നാനും റൗഡി താൻ, Vijay Sethupathi, വിജയ് സേതുപതി, Nayanthara photos, നയൻതാര ചിത്രങ്ങൾ, Nayanthara Vignesh Shivan photos

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർ‌ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

അടുത്തിടെ ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook